Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

15 SEPTEMBER 2026 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി  

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇ ഡി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. അതിനുള്ള കരുക്കൾ നീക്കി തുടങ്ങി ഇ ഡി . ഇപ്പോഴിതാ ആകെ ഭയന്ന റിയാസ് എന്തൊക്കെയാണ് വിളിച്ചു കൂവുന്നത് എന്നുള്ളത് അദേഹത്തിന് തന്നെ അറിയാത്ത അവസ്ഥയാണ് . ഇന്നു രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ.

സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം ഇ.ഡി കേസിലെ വിവരങ്ങൾ പുറത്തുവിട്ടത് എന്തിനാണെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേയ് 27ന് കിട്ടിയ രേഖകളാണ് ഒരു ലക്ഷം പേരുടെ റാലി നടക്കുന്ന ദിവസം പുറത്തുവന്നിട്ടുള്ളത്. സമൂഹത്തിനു മുന്നിൽ തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കേസ് നടപടികൾ നിയമപരമായി നേരിടുമെന്നും റിയാസ് പറഞ്ഞു.‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് ഇ.ഡി പറയുന്നത്. എന്നാൽ ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്.

 

ഇതിൽ മാധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.എന്നാൽ റിയാസ് കേട്ടത് തെറ്റിയതാണ് നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു എന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത് . നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ 14 അംഗങ്ങളാണുള്ളത്. മിനിസ്റ്റര്‍ റിയാസ് എന്ന പേരില്‍ പി എ മുഹമ്മദ് റിയാസിന്റെ നമ്പരും ഗ്രൂപ്പിലുണ്ട്. സുബൈര്‍ കൊടുവള്ളി ഹവാ, സുബൈര്‍ കൊടുവള്ളി കസ്റ്റമന്‍ ഹവാല തുടങ്ങിയ പേരുകളില്‍ സേവ് ചെയ്ത നമ്പരുകളും ഗ്രൂപ്പിലുണ്ട്.

 

റിയാസിന്റെ ഓഫിസും ഹവാല ഇടപാടുകാരുമായുള്ള ആശയവിനിമയം ഉള്‍പ്പെടെ ഗ്രൂപ്പ് വഴി നടന്നുവെന്നാണ് ഇ ഡി ഉയര്‍ത്തുന്ന ആരോപണം.കരഞ്ഞു മെഴുകുകയാണ് റിയാസിപ്പോൾ .പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് 85 ലക്ഷമെന്നാണ് വീണ എഴുതിയതെന്ന് പറയുന്ന രേഖയില്‍ പറയുന്നത്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്.

ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം.എന്നാൽതന്റെ ഭാര്യ വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണ് എഴുതിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയ കടലാസുകളെയാണ് റെഡ് ബുക്ക് എന്ന് ഇ.ഡി വിശേഷിപ്പിക്കുന്നത്. വീണയെ വീട്ടിലും ഓഫിസിലുമായി മൂന്നു വട്ടം ഇ.ഡി ചോദ്യം ചെയ്തു. ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച തിരക്കഥയാണ് ഇ.ഡി പുറത്തുവിട്ടത്. ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (25 minutes ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (34 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (39 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (51 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (1 hour ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (2 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (3 hours ago)

Malayali Vartha Recommends