അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എന്നവസാനിക്കും എന്നുള്ളത് ഒരു ചോദ്യമാണ് , കൃത്യമായി ഒരു ഉത്തരം നൽകാൻ സർക്കാരിനെ കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല . അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അതേ സമയം 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്നലെ ഞായറാഴ്ചത്തെക്കാള്‍ വൈദ്യുതി ഉപയോഗം കൂടി.ഈ മാസം ഷോക്കേറ്റ കെഎസ്ഇബി അടുത്ത മാസം മുതൽ അത് ആവര്‍ത്തിക്കാതിരിക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ വിളിച്ചത്. രാത്രി പന്ത്രണ്ട് മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു.
രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്‍ഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. ചോദിച്ചതിൽ പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 88 മെഗാവാട്ടിനാണ് കമ്മീഷൻ അനുമതി നൽകിയത്.
https://www.facebook.com/Malayalivartha


























