Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

15 SEPTEMBER 2026 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി  

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. ഷിക്കാഗോയില്‍ സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താന്‍ അമേരിക്കയിലെത്തിയതെന്നും, യാത്രയുടെയും താമസത്തിന്റെയും പൂര്‍ണ്ണ ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം പിന്നിട്ട ഘട്ടത്തില്‍ മന്ത്രിമാര്‍ വിദേശ വിനോദസഞ്ചാരത്തിന് പോയെന്ന തരത്തില്‍ ഇടത് സൈബറിടങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.

സംസ്ഥാനത്ത് ജനം രൂക്ഷമായ ലോഡ്‌ഷെഡിംഗിലും പവര്‍കട്ടിലും വലയുമ്പോള്‍ ആഭ്യന്തര മന്ത്രിയും മറ്റ് ജനപ്രതിനിധികളും വിദേശത്ത് കറങ്ങുകയാണെന്നായിരുന്നു പ്രധാന ആക്ഷേപം . ആഭ്യന്തര മന്ത്രിക്ക് എതിരെ ഉയർന്നിട്ടുള്ള കുറച്ച് പോസ്റ്റുകൾ ഇപ്രകാരമാണ് . ആരോ ഫേസ്‌ബുക്ക് പോസ്റ്റ്‌ ഇട്ടപ്പോഴാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിൽ പോയത് മലയാളികൾ അറിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആയിരുന്നെങ്കിൽ അമേരിക്കയിൽ പോകുന്നത് മാത്രമല്ല അവിടെ മന്ത്രിമാർ ആരുടെ കാറിൽ കയറുന്നു എന്നത് വരെ മാധ്യമങ്ങൾ അന്വേഷിച്ചേനെ...

 

വലതുപക്ഷത്തിന്റെ പ്രിവിലേജിന് അതിരുകൾ ഇല്ലല്ലോ...., ആഭ്യന്തര മന്ത്രി ചെന്നിത്തല രമേശ്‌ നായർ കുടുംബ സമേതം അമേരിക്കയിൽ !മുഖ്യമന്ത്രി സതീശൻ മേനോൻ ഹെലികോപ്റ്ററിൽ കറക്കം ! മാപ്രകളും, സംഘി കൊങ്കി കൂട്ടരും മിണ്ടുന്നില്ല ! ചെത്തുകാരന്റെ മോൻ പിണറായിക്ക് ഇതൊന്നും പാടില്ല !.., ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അമേരിക്കൻ സന്ദർശനത്തിൽ ..... ആയിക്കോട്ടെ.പക്ഷെ കഴിഞ്ഞ കുറെ കൊല്ലങ്ങളായി പതിവില്ലാത്ത ഒരുകാര്യം ഇതിനെ സംബന്ധിച്ച് മനോരമ അടക്കമുള്ള മാമപ്പത്രങ്ങളുടെ റൂട്ട്മാപ്പും ഓൺലൈൻ മഞ്ഞ ചാനലുടെ വിശകലനവും കണ്ടില്ല.

 

ഇനി കേരളത്തിൽ LDF ഭരണകാലത്ത് പിണറായി വിജയൻ്റെ ചികിത്സാർത്ഥമുള്ള ഒരു യാത്രയായിരുന്നു എന്ന് സങ്കൽപ്പിക്കുക.യാത്രതീരുമാനിക്കുന്ന സമയം മുതൽ ISRO ഉപഗ്രഹം വിക്ഷേപിക്കുമ്പോ കൗണ്ട് ഡൗൺ ആരംഭിക്കുന്ന പോലെ തുടങ്ങുകയായി.എന്നുപോവുന്നു, എവിടെ പോവുന്നു, ഏതൊക്കെ രാജ്യങ്ങളുടെ മുകളിലൂടെ ആണ് പോവുന്നത്, യാത്ര രാജ്യത്തിൻ്റെയും വിദേശ രാജ്യത്തിൻ്റെയും GDP യെ ബാധിക്കുമോ. തുടങ്ങി ലേഖനങ്ങൾ റൂട്ട് മാപ്പ് ..... ആകെപ്പാടെ ജഗപൊഗ..എന്നിങ്ങനെ പോകുന്നു കമന്റുകൾ..

 

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ആഭ്യന്തര മന്ത്രി നല്‍കിയത്. ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ഫെലിക്‌സ് സൈമണിന്റെ മകന്റെ വിവാഹ ചടങ്ങിലേക്കായിരുന്നു ക്ഷണം. വ്യക്തിപരമായ ഈ ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവാഹച്ചടങ്ങുകള്‍ക്ക് പുറമേ മറ്റ് ചില പ്രധാന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഷിക്കാഗോയിലെത്തിയ വേളയില്‍ പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കാന്‍ സമയം കണ്ടെത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ മുഖ്യഅതിഥിയായി പങ്കെടുത്ത വിവരവും അദ്ദേഹം പങ്കുവെച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാങ്കേതികവിദ്യാ വിദഗ്ദ്ധനുമായ സാം പിട്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഒന്നിലധികം ജനപ്രതിനിധികളും നേതാക്കളും ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍. എല്ലാ ഔദ്യോഗിക-സ്വകാര്യ പരിപാടികളും പൂര്‍ത്തിയാക്കി രമേശ് ചെന്നിത്തല ഇന്ന് തന്നെ തിരികെ നാട്ടിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (41 minutes ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (50 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (55 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (1 hour ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (1 hour ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (2 hours ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (2 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (3 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (3 hours ago)

Malayali Vartha Recommends