ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

കൊട്ടാരക്കരയില്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തത് ചോദ്യംചെയ്തതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വയോധികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തപ്പോള്‍ വയോധിക നിലത്തുവീണിരുന്നു. പെരിനാട് ഇടവട്ടത്തുചേരിയില്‍ അപ്പുക്കുട്ടന്‍പിള്ളയാണ് പരാതി നല്‍കിയത്. ഡ്രൈവര്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.
ബുധനാഴ്ച കൊട്ടാരക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങുകയായിരുന്നു അപ്പുക്കുട്ടന്‍പിള്ളയും ഭാര്യ രാധമ്മയും. മാമൂട് ജംഗ്ഷനില്‍ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും പിന്നാലെ രാധമ്മ നിലത്തുവീഴുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്ത ഭര്‍ത്താവ് അപ്പുക്കുട്ടന്‍പിള്ളയെ ഡ്രൈവര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കുണ്ടറ സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























