വെളിച്ചെണ്ണ വില്ലനായി... ഹീറോയായി ഷാജഹാൻ; അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ജലീലിന്റെ നെഞ്ചില്‍ ഷാജഹാന്‍ ഇഷ്ടിക കൊണ്ടിടിച്ച് സാഹസം... ഒടുക്കം വധശ്രമത്തിന് കേസ്.. മൂവാറ്റുപുഴ സബ് ജയിലിൽ സംഭവിച്ചത്...

പിടിച്ചുപറിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. ജയിലില്‍ നിന്നും വെളിച്ചെണ്ണയെ ചൊല്ലിയായിരുന്നു തര്‍ക്കം. മറ്റു തടവുകാര്‍ക്ക് നല്‍കിയ വെളിച്ചെണ്ണ ഷാജഹാന്‍ സ്വന്തം ശരീരത്തില്‍ തന്നെ തേച്ചു.ഇത് ചോദ്യം ചെയ്ത ജീവനക്കാരെയാണ് ഷാജഹാന്‍ മര്‍ദ്ദിച്ചത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ജലീലിന്റെ നെഞ്ചില്‍ ഷാജഹാന്‍ ഇഷ്ടിക കൊണ്ടിടിച്ചു. തുടര്‍ന്ന് ജലീലിനെ രക്ഷിക്കാനെത്തിയ അന്‍സാറിനേയും ബിനുവിനേയും ഷാജഹാന്‍ മര്‍ദിക്കുകയായിരുന്നു. ഷാജഹാനെതിരെ വധശ്രമത്തിന് മൂവാറ്റുപുഴ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സബ് ജയിലിലെ മൂന്ന് ജീവനകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ജലീല്‍, അന്‍സാര്‍, ബിനു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















