ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കശാപ്പിന് ഒട്ടകത്തെ നാട്ടിലെത്തിച്ചു; കിലോയ്ക്ക് 500 രൂപ നിരക്കില്‍ ഒട്ടകമാംസം

രാജസ്ഥാനില്‍നിന്ന് കഴിഞ്ഞ ദിവസമാണ് തരിശിലെ ഒരു കൂട്ടം യുവാക്കള്‍ ഒട്ടകത്തെ നാട്ടിലെത്തിച്ചത്.
ഇവിടെയുള്ളവര്‍ക്കും ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് കശാപ്പിന് ഒട്ടകത്തെ നാട്ടിലെത്തിച്ചത്.
ഇതിനു വേണ്ടി നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ പാലക്കാട്ടുള്ള ഏജന്‍സിയുമായി ബന്ധപ്പെടുകയായിരുന്നു.
രാജസ്ഥാനില്‍നിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയില്‍ കരുവാരകുണ്ട് തരിശില്‍ കൊണ്ടുവന്നു.
ഒട്ടകത്തെ കാണാന്‍ ജനം പല ഭാഗത്തുനിന്നും കൂട്ടമായെത്തിയതോടെ കക്കറയിലെ വിജനമായ സ്ഥലത്തേക്ക് മാറ്റി. പാലക്കാട്ടുനിന്ന് വിദഗ്ധര്‍ എത്തിയാണ് കശാപ്പ് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും ഇറച്ചി, വില്‍പനയ്ക്ക് തയാറായി.അതോടെ തിരക്കും കൂടി.
കിലോയ്ക്ക് 500 രൂപ നിരക്കിലാണ് 250 കിലോഗ്രാം മാംസം വിറ്റത്. കേട്ടറിഞ്ഞ് പല സ്ഥലങ്ങളില്‍നിന്നും ആവശ്യക്കാര്‍ എത്തിയപ്പോഴേക്കും ഇറച്ചി കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















