പ്രീഡിഗ്രിക്കാലത്ത് സുഹൃത്തിന്റെ കമ്മൽ മോഷ്ടിച്ച് തൊണ്ടിയോടെ പിടിക്കപ്പെട്ടപ്പോൾ കോളേജിൽ നിന്ന് പുറത്താക്കി; മോഷണക്കഥ നാട്ടിൽ പാട്ടായതോടെ നാണക്കേട് മാറ്റാൻ പാലായിലേയ്ക്ക് വീട്ടുകാർ നാടുകടത്തി: പ്രമുഖ കോളേജുകളിൽ അഡ്മിഷൻ കിട്ടാതെ വന്നതോടെ പാരലല്‍ കോളേജിൽ ബികോമിന് ചേർന്ന ജോളി അല്‍ഫോന്‍സാ കോളേജിലാണ് താനെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു:- ക്ലാസ് തുടങ്ങുന്നതിന് മുമ്പേ ഹാജരാകുന്ന ജോളിക്ക് മൂന്നും, നാലും പ്രണയം:- ക്ലാസിലിരിക്കാതെ മുങ്ങുന്നത് സിനിമയ്ക്കും മറ്റും- വീട്ടുകാരെ അറിയിക്കാതെ ദിവസങ്ങളോളം പാലായിൽ

കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങൾക്ക് കാരണക്കാരിയായ കേസിലെ പ്രധാന പ്രതി ജോളി ജോസഫ് കട്ടപ്പനയിലെ ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുമ്പോൾ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ ജോളിയുടെ സഹപാഠികളുടെ വെളിപ്പെടുത്തൽ നേരെ തിരിച്ചാണ്. പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ പ്രകടമായതായി സഹപാഠികള്‍ വ്യക്തമാക്കുന്നു. കോളേജ് ഹോസ്റ്റലില്‍ സഹപാഠിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചതായിരുന്നു തുടക്കം തന്നെ. അന്വേഷണത്തിനൊടുവില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടിയതോടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഡേ സ്‌കോളര്‍ എന്ന രീതിയില്‍ വീട്ടില്‍ നിന്ന് നേരിട്ട് പോയി വരികയായിരുന്നു.
മോഷണകഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടർന്നതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റി നാണക്കേട് ഒഴിവാക്കാനായിരുന്നു ബന്ധുക്കളെടുത്ത തീരുമാനം. പിന്നാലെ കട്ടപ്പനയിൽ നിന്ന് പാലയിലേയ്ക്ക് മാറ്റുകയായിരുന്നു. അല്‍ഫോന്‍സാ അടക്കമുള്ള പ്രമുഖ റഗുലര്‍ കോളേജുകളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പാലാ പട്ടണത്തിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി.കോമിന് ചേരുകയായിരുന്നു. ക്ലാസ് മുറിയിലെ പുറക് ബഞ്ചിൽ നിശബ്ദയായി ഇരിക്കുന്ന ജോളിയെ സഹപാഠികൾ ഇന്നും ഓർക്കുന്നുണ്ട്. അപ്പോൾ തന്നെ ജോളിയ്ക്ക് രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഒമ്പതരയ്ക്കാണ് ക്ലാസ്സ് ആരംഭിക്കുന്നതെങ്കിലും എട്ടേകാലോടെ ക്ലാസിൽ എത്തുന്നതായിരുന്നു പതിവെന്ന് ജോളിയുടെ സഹപാഠിയായ ജയ്ദീപ് പറയുന്നു. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ജോളി ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.
വീട്ടിലറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്ന് ജോളി കറങ്ങാന്‍ പോകുന്നതും പിന്നീട് പതിവാക്കി. 1992 മുതല്‍ 95 വരെ നീണ്ട ബിരുദ ക്ലാസില്‍ രണ്ടുവര്‍ഷം മാത്രമാണ് ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് കോളേജിലും തുടരാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് സഹപാഠിയായിരുന്ന ജയ്ദീപ് വ്യക്തമാക്കുന്നു. പഠനകാലത്ത് ജോളിയുടെ സുഹൃത്തുക്കളായിരുന്നത് പാലാ സ്വദേശിനിയും, മുംബൈയില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു ഉദ്യോഗസ്ഥയുമായിരുന്നു. ഇരുവരുമായി കഴിഞ്ഞമാസം വരെ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ ജോളി ബന്ധപ്പെട്ടിരുന്നു.
വളരെനല്ല ബന്ധം പുലർത്തിയിരുന്ന ജോലിയിൽ നിന്ന് അരങ്ങേറിയ കൊലപാതക പരമ്പരകളിൽ ഞെട്ടിയിരിക്കുകയാണ് മുംബൈയിലുള്ള ജോളിയുടെ സുഹൃത്ത്. എന്‍.ഐ.ടി ലക്ചറാണെന്നാണ് ഇവരോടും പറഞ്ഞിരുന്നത്. പഠനകാലത്ത് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സഹപാഠിയും വെളിപ്പെടുത്തുന്നു.
പാലാ സ്വദേശിനിയായ ജോളിയുടെ കൂട്ടുകാരിയെ ജോലി തട്ടിപ്പ് കേസില്‍ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. അവരുടെ ഭര്‍ത്താവിനെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമെന്നാണ് യുവതി നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവം ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ജോളിയുമായുള്ള യുവതിയുടെ സൗഹൃദം കൂട്ടിവായിയ്ക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നെന്നും ജോളിയുടെ ആത്മാർത്ഥ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വഴിവിട്ട ബന്ധങ്ങള്‍, മോഷണം, മെച്ചപ്പെട്ട സ്ഥനാത്താണ് താന്‍ നിലനില്‍ക്കുന്നതെന്ന പ്രചരിപ്പിയ്ക്കാല്‍ തുടങ്ങി പില്‍ക്കാലത്ത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങാനുള്ള ക്രിമിനല്‍ വാസന കൗമാര കാലത്തു തന്നെ ജോളി പ്രകടമാക്കിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha