കുട്ടികളെ തനിച്ചാക്കി ഭര്‍തൃവീട്ടിലെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള വീട്ടുസാധനങ്ങളുമായി വീട്ടമ്മ മുങ്ങിയത് കാമുകനൊപ്പം... രണ്ടുവര്ഷമായുള്ള പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഒളിച്ചോട്ടം!! കോഴിക്കോട് ഷീബയെയും സുജിത്തിനെയും പൊക്കിയതോടെ സംഭവിച്ചത് മറ്റൊന്ന്...

കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ആക്‌ട് പ്രകാരമാണ് ഷീബക്കെതിരെ പൊലീസ് കേസെടുത്തത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്. ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനുംപൊലീസിന്റെ വലയിലാകുകയും ചെയ്തു. .
കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ (40), കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് ചോമ്ബാല പൊലീസ് അറസ്റ്റ് ചെയ്തത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ടു മക്കളുണ്ട്. സുജിത്ത് ആംബുലന്‍സ് ഡ്രൈവറാണ്. ഇന്‍ഷുറന്‍സ് കമ്ബനി ഏജന്റായ ഷീബ രണ്ടുവര്‍ഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















