വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് വാച്ച്മാന്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് വാച്ച്മാന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ജോലിക്കു പോയ മണിയെ ചൊവ്വാഴ്ച പുലര്‍ച്ചെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുനെല്ലി അപ്പപ്പാറ അക്കൊല്ലി എസ്റ്റേറ്റിലെ വാച്ച്മാനും സിപിഎം തിരുനെല്ലി ലോക്കല്‍ കമ്മിറ്റിയംഗവുമായ അപ്പപ്പാറ സ്വദേശി കെ.സി. മണിയാണു മരിച്ചത്.
https://www.facebook.com/Malayalivartha





















