കൂടത്തായി കൊലപാകത പരമ്പരയിൽ നിര്‍ണായക തെളിവായ സയനൈഡ് കുപ്പി കണ്ടെത്തി
കൂടത്തായി കൊലപാകത പരമ്പരയിൽ നിര്‍ണായക തെളിവായ സയനൈഡ് കുപ്പി കണ്ടെത്തി. പൊന്നാമറ്റം വീട്ടിലെ അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുപ്പി കണ്ടെത്തിയത്. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാനാണ് സൂക്ഷിച്ചതെന്ന് ജോളി പൊലീസിനോട് പറഞ്ഞു. ജോളിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഇത് കണ്ടെത്തിയത്.
വൈകീട്ട് ആറ് മണിയോടെയാണ് ആദ്യം അന്വേഷണ സംഘം ജോളിയുമായി പൊന്നാമറ്റം തറവാട്ടില്‍ എത്തിയത്. എന്നാല്‍ തടിച്ച് കൂടിയ നാട്ടുകാരെയും മാധ്യമങ്ങളേയും പോലീസ് 8 മണിയോടെ നാടകീയമായി ഒഴിവാക്കുകയായിരുന്നു. പരിശോധന രണ്ട് ദിവസം തുടുരുമെന്ന് പറഞ്ഞ് എട്ട് മണിയോടെ സംഘം മടങ്ങി. എന്നാല്‍ 10 മണിയോടെ ജോളിയുമായി അന്വേഷണ സംഘം വീണ്ടും തിരിച്ചെത്തുകയായിരുന്നു.
ടോം തോമസും അന്നമ്മയും മരിച്ച് കിടന്ന സ്ഥലങ്ങള്‍ ജോളി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. ഇതിനിടെയാണ് നിര്‍ണായകമായ കുപ്പി കണ്ടെടുക്കുന്നത്. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയിലായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുപ്പി കണ്ടെത്തിയത്.ജോളി തന്നെയായിരുന്നു അന്വേഷണ സംഘത്തിന് ഇത് എടുത്ത് നല്‍കിയത്. തുടര്‍ന്ന് അന്വേഷണ സംഘം ഒരു മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തു. അതേസമയം കണ്ടെടുത്ത കുപ്പിയില്‍ സയനൈഡ് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha