കല്ലറ തുറക്കുന്നതിന് മുമ്പ് ആറുപേരെയും കൊന്നത് താനാണെന്ന് പലതവണ ജോളി കുറ്റസമ്മതം നടത്തിയെന്ന് ഷാജു; രണ്ടാം വിവാഹത്തിന് മുമ്പേ ഷാജുവും ജോളിയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ

6 പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായി ഷാജുവിന്റെ മൊഴി. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്നാണ് ഈ മൊഴി. കല്ലറ തുറക്കുന്നതിന് മുമ്പ് 6 പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി പറഞ്ഞു. എന്നാല്‍ താന്‍ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെന്നും പിന്നീട് ഇക്കാര്യം ജോളി ആവര്‍ത്തിച്ചു പറഞ്ഞുവെന്നുമാണ് ഷാജു മൊഴി നല്കിയിട്ടുള്ളത്.
പേടി കാരണമാണ് താന്‍ അറിഞ്ഞിട്ടും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു മൊഴി നല്കി. അതേസമയം വിവാഹത്തിന് മുമ്പ് തന്നെ ഷാജുവും ജോളിയും തമ്മില്‍ ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha





















