Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഇനിയൊരു കുരുന്നും മരിക്കാതിരിക്കട്ടെ; കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യയുമായി ജോണ്‍സണ്‍

31 OCTOBER 2019 05:26 PM IST
മലയാളി വാര്‍ത്ത

കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യയുമായി ജോണ്‍സണ്‍. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കിയാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിപ്പോയ രണ്ടരവയസ്സുകാരന്‍ വിടവാങ്ങിയത് . കുഴല്‍ കിണറില്‍ വീണ് മരിക്കുന്ന ആദ്യത്തെ കുരുന്നല്ല സുജിത്. രാജ്യം ഇത്രയും പുരോഗതിയിലെത്തിയിട്ടും കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിഷമകരമായ വസ്തുത.

ഈ സാഹചര്യത്തില്‍ ശ്രദ്ധേയ കുറിപ്പ് പങ്കുവെക്കുകയാണ് ജോണ്‍സണ്‍ എന്ന ശാസ്ത്രജ്ഞന്‍. 100 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണര്‍ ആയാലും മൂന്ന് മണിക്കൂറില്‍ അതിനുള്ളില്‍ അകപ്പെട്ട ആളെ രക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തയ്യാറാണെന്നും ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും ജോണ്‍സണ്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴുഞ്ഞ ദിവസം ഉണ്ടായ ദാരുണമായ നടന്ന കുട്ടിയുടെ മരണത്തെപ്പറ്റി രണ്ടു വാക്കു പറയട്ടെ.
ഇത്രയും പുരോഗതിയില്‍ എത്തിയ നമ്മുടെ രാജ്യത്ത് ഈ കുഴല്‍ കിണറില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ആണ് കൂടുതലും കാണുന്നത്.അതിനു ആവശ്യമായ ടെക്‌നോളജി ഇന്ന് കണ്ടെത്തിയിട്ടില്ല എന്നത് വളരെ ദുഖകരമായ കാര്യമാണ്. രാജ്യ രക്ഷയ്ക്ക് വേണ്ടി ലക്ഷകണക്കിന് കോടി രൂപ നമ്മള്‍ മാറ്റി വെയ്ക്കുകയും ചന്ദ്രനിലോട്ടും ശ്യൂന്യകാശ പ്രവര്‍ത്തനതിനുമായി പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുമ്ബോള്‍ നമ്മുടെരാജ്യത്തുണ്ടാകുന്ന കുഴല്‍ കിണറില്‍ അകപ്പെടുന്ന കുഞ്ഞി കുരുന്നുകളെ രക്ഷിക്കാന്‍ ഉള്ള ടെക്നോളജി ഇല്ലാത്തത്തില്‍ വളരെ അധികം ഖേദിക്കുന്നു.

അതിനു ഒരു പരിഹാരം ചെയ്യേണ്ടത് നമ്മുടെ ആവിശ്യം ആണല്ലോ.100 മീറ്റര്‍ ആഴം ഉള്ള കുഴല്‍ കിണര്‍ ആയാലും 3 മണിക്കൂറിനുള്ളില്‍ അതില്‍ അകപ്പെട്ട ആളെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഞാന്‍ തയ്യാറാണ് . അതിനു വേണ്ടുന്ന സാമ്ബത്തിക ചിലവ് സര്‍ക്കാര്‍ വഹിക്കുമോ അതോ മറ്റാരെങ്കിലും വഹിക്കാന്‍ തയ്യാറാണോ. തയ്യാറാണെങ്കില്‍ ഞാനുമായി ബന്ധപ്പെടുക. അതിനു നല്ല പണചിലവ് ഉണ്ട് അതിന്റെ ഓരോ ഭാഗങ്ങളും അത്യാധുനിക രീതിയില്‍ ഉള്ള പല ഉപകരങ്ങളും പല സാങ്കേതിക വിദ്യകളും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് ചെയ്യേണ്ടത്. ഒരു ഹെലികോപ്റ്റര്‍ അല്ലെങ്കില്‍ വിമാനത്തില്‍ മണിക്കൂറുകള്‍ കൊണ്ട് എത്തിച്ചു രക്ഷാപ്രവാത്തനം നടത്താന്‍ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്യുക.

എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളിയാണ് കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ ജോൺസൺ.
പെരുവണ്ണാമൂഴിയില്‍ മഠത്തിനകത്ത് ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. പിറന്നു വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു പോയതാണ്. എന്നിട്ടും അവന്‍ സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പ്പര്യം. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെടാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും. 1991-ലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത് ജോണ്‍സണെ പരീക്ഷണങ്ങളിലേക്ക് നയിച്ചു. ഫിലിപ്പ്സിന്റെ ചോക്കിനുള്ളിലെ ട്രാന്‍സിസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്വന്തമായി ചോക്ക് വികസിപ്പിച്ചെടുത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു ജോണ്‍സണ്‍ന്റെ ശ്രമം.നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിര്‍മാണം തുടങ്ങി. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയും ഗ്യാരണ്ടിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി മാറുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (33 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (39 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (47 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends