Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ശ്രീ പത്മനാഭന്റെ സ്വര്‍ണ്ണം മോഷ്ടിച്ചതാര്? ക്ഷേത്രത്തില്‍ നിന്ന് 267. 272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്ന് മുന്‍ സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്

14 FEBRUARY 2015 08:02 AM IST
മലയാളി വാര്‍ത്ത.

 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 267. 272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്ന് മുന്‍ സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രാവശ്യത്തിന് ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രനിലവറയില്‍ നിന്നെടുത്ത സ്വര്‍ണം മുഴുവനും തിരിച്ചെത്തിയില്ലെന്നാണ് മുന്‍ സിഎജി വിനോദ് റായ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 1800 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഒരു സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

 ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി നിലവറകളില്‍ നിന്നെടുത്ത 893.644 കിലോഗ്രാം സ്വര്‍ണത്തിലാണ് ഇത്രയും കുറവു വന്നത്. ക്ഷേത്രാവശ്യത്തിനു ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണു നഷ്ടപ്പെട്ടതെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ആഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 82 തവണയായാണു സ്വര്‍ണം പുറത്തേക്കെടുത്തത്. ക്ഷേത്രം സ്വര്‍ണം പൂശാന്‍ 4.8 കോടിയുടെ സ്വര്‍ണമാണു നാലു വര്‍ഷം മുമ്പു കരാറുകാരനു നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ഡിസംബര്‍ 12ന് 82 സ്വര്‍ണക്കട്ടികള്‍ പുറത്തെടുത്തെങ്കിലും 72 മാത്രമാണ് തിരിച്ചുവന്നത്. 3.04 കിലോ സ്വര്‍ണം അങ്ങനെ നഷ്ടപ്പെട്ടു. 513.76 കിലോ സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചത് 370.45 കിലോ ശുദ്ധ സ്വര്‍ണം മാത്രമാണ്. ഇതിലൂടെ നഷ്ടപ്പെട്ടത് 143.06 കിലോ ആണ്. 109 ശരപൊളി മാലകളില്‍ 19 വര്‍ഷത്തിനുശേഷം നിലവറകളിലെത്തിയത് 104 മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. .2008-09 വര്‍ഷം ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയുടെ കണക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് വിനോദ് റായിയുടെ കണ്ടെത്തലുകള്‍.
റിപ്പോര്‍ട്ടിലെ മറ്റ് ആരോപണങ്ങള്‍
ക്ഷേത്രത്തില്‍ കൃത്യമായ വരവുചെലവ് കണക്ക് സൂക്ഷിക്കുന്നില്ല.
ക്ഷേത്ര നിലവറയില്‍നിന്ന് വന്‍തോതില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായി.
ഉരുക്കാന്‍ നല്‍കുംമുമ്പ് സ്വര്‍ണം തൂക്കി ശുദ്ധി പരിശോധിച്ചില്ല
90 ശതമാനം ശുദ്ധിയുള്ള സ്വര്‍ണമാക്കുന്ന പ്രക്രിയയിലൂടെ 10.4 കിലോ നഷ്ടമായി. ഇത് 2.89 കോടിയുടെ നഷ്ടമുണ്ടാക്കി.
ശുദ്ധീകരണം എന്ന പേരില്‍ തുടര്‍ച്ചയായി സ്വര്‍ണവും വെള്ളിയും നിലവറകളില്‍നിന്ന് എടുത്തിട്ടുണ്ട്.
ശുദ്ധ സ്വര്‍ണം കട്ടികളാക്കിയപ്പോള്‍ വീണ്ടും 1.547 കിലോ നഷ്ടപ്പെട്ടു.
200001 മുതല്‍ 200708 വരെയുള്ള ഇടപാടുകളുടെ കണക്കുകള്‍ ലഭ്യമല്ല
ബാങ്ക് അക്കൗണ്ടിലെ ഓണ്‍ലൈന്‍ നിക്ഷേപങ്ങളുടെ കണക്കുകള്‍ ചേര്‍ത്തിട്ടില്ല
നടവരവിലെ സ്വര്‍ണവും വെള്ളിയും നിലവറകളിലെ സ്വത്തും ക്ഷേത്ര സ്വത്തിന്റെ ഭാഗമായിട്ടില്ല
കണക്കുപുസ്തകങ്ങളില്‍ മുഴുവന്‍ ക്രമക്കേടുകളാണ്.
കാണിക്ക എണ്ണുന്നതിലും സുതാര്യതയില്ല. ഇത് കണക്കില്‍പ്പെടുത്താനും കാലതാമസമുണ്ടായി.
കാണിക്കവഞ്ചികള്‍ക്ക് ക്രമനമ്പര്‍ ഇല്ല. പലപ്പോഴും ഇവയുടെ എണ്ണത്തിലും മാറ്റമുണ്ട്. ആറ് വഞ്ചികളാണ് ചിലപ്പോഴുള്ളതെങ്കില്‍ മറ്റ് ചിലപ്പോള്‍ അത് 35 ആയി ഉയരും.
2006-08 കാലയളവിലെ കാണിക്ക രജിസ്റ്റര്‍ ഓഡിറ്റിന് വിധേയമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends