Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സരിത അഴിയെണ്ണും ; സോളാർ കേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ; 2009 ലെ കേസിലാണ് കോയമ്പത്തൂര്‍ കോടതിയുടെ ശിക്ഷാ വിധി; ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

31 OCTOBER 2019 05:52 PM IST
മലയാളി വാര്‍ത്ത

സോളാർ കേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്ബത്തൂര്‍ കോടതി ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്പത്തൂര്‍ സ്വദേശികളായ ത്യാഗരാജന്‍, വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.

സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.

സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ എന്നീ കമ്പനി ഡയറക്ടർമാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചതിനും തെളിവുകൾ പുറത്തുവന്നു. കേസിൽ 2013 ജൂൺ മൂന്നിനാണ് സരിത നായർ അറസ്റ്റിലാകുന്നത്.

കേരളത്തെ രാഷ്ട്രീയമായി പിടിച്ചുകുലുക്കിയ ഏറ്റവും വലിയ വലിയ തട്ടിപ്പാണ് സോളാർ അഴിമതി. ഉമ്മൻ‌ചാണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവം അപൂർവ്വമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമാണ് വഴി തുറന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ഓഫീസിനെയും കൂടാതെ മന്ത്രിസഭയിലേയും പാർട്ടിയിലേയും നേതാക്കൾ് ഒന്നടങ്കം ഇതിൽ പ്രതികളായി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ടീം സോളാറിന്റെ പ്രവർത്തനം എന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചത്. രാജ്യത്ത് അംഗീകൃത സോളാർ ഏജൻസികൾക്ക് 50 ശതമാനം വരെ സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്ന കാലത്താണ്, ടീം സോളാർ യാതൊരു അംഗീകാരവുമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് പ്രവർത്തിച്ചത്.

ടീം സോളാര്‍ എന്ന വിവാദ കമ്ബനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പന്ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പന്‍, ജിക്കു ജേക്കബ്, സലിംരാജ്, ആര്‍ കെ എന്നിവര് ഈ വിവാദ കമ്ബനിയുടെ പ്രവര്‍ത്തകരും ആയി ഒരു വര്‍ഷത്തില്‍ അധികം ആയി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ മൂന്നിനാണ് സരിത നായരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം എംപി മാരായ രാഹുൽ ഗാന്ധി, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതി സരിതാ നായർ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തളളി. ഹർജിയിൽ പ്രഥമദൃഷ്ട്യാ കഴന്പില്ലെന്നാണ് കണ്ടാണ് നടപടി. ഇരു മണ്ഡ‍ലങ്ങളിലും സ്ഥാനാർഥിയാകാൻ സമർപ്പിച്ച തന്‍റെ നാമനിർദേശ പത്രിക തളളിയത് തെറ്റായ കീഴ്വഴക്കത്തിലൂടെയെന്നായിരുന്നു സരിതയുടെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷൻ നടത്തണമെന്നായിരുന്നു ആവശ്യം. രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിൽ സരിതാ നായരുടെ പത്രിക സ്വീകരിച്ചിരുന്നു.

എറണാകുളത്തും വയനാട്ടിലും സരിത എസ് നായരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. അതേസമയം അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു. കൗതുകമുണര്‍ത്തുന്ന ഫലമായിരുന്നു സരിതയെ തേടിയെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നേരിട്ട് ഏറ്റുമുട്ടിയ അമേഠിയില്‍ രാഹുല്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മണ്ഡലത്തില്‍ സരിതയുടെ പോരാട്ടം തീരെ മോശമായില്ല. കെട്ടിവച്ച കാശടക്കം പോയെങ്കിലും പോസ്റ്റല്‍ വോട്ടടക്കം നേടാന്‍ സരിതയ്ക്ക് സാധിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (33 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (39 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (47 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends