കടലിൽ പൂർണ്ണവിലക്ക്; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി

ശക്തി പ്രാപിച്ച മഹാ ചുഴലിക്കാറ്റ് മൂലം കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ പൂർണ ജാഗ്രത പുലർത്തിപ്പോരുകയാണ്. അതോടൊപ്പം തന്നെ കാസര്‍ഗോഡ് അഴിത്തലയില്നിന്നു പോയി കടലില്‍ കാണാതായ ബോട്ട് കണ്ടെത്തിയിരുന്നു. എഴിമല ഭാഗത്തു കടലില്‍ കുടുങ്ങിയ നിലയിലാണ് തൗഫീക് എന്ന ബോട്ട് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന സൂചന. വടകര ചെന്പോലയില്നിന്നു പോയ ലഡാക് ബോട്ടിലെ നാലു പേരെയും ഇതോടൊപ്പം കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തീരസംരക്ഷണ സേന തെരച്ചില്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.
അതോടൊപ്പം തന്നെ തൃശൂര്‍ ചേറ്റുവയില്‍നിന്നു മത്സ്യ ബന്ധനത്തിനു പുറപ്പെട്ട വള്ളം തകര്‍ന്ന് ഒരാളെ കാണാതായി. സാമുവേല്‍ എന്ന വള്ളമാണു തകര്‍ന്നതായി ലഭിക്കുന്ന വിവരം. പരുക്കേറ്റ അഞ്ചു പേരെ കൊറിയന്‍ ചരക്കു കപ്പല്‍ രക്ഷപ്പെടുത്തിയിരുന്നു. പുറംകടലില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ എത്തി ഇവരെ കൊച്ചി തുറമുഖത്ത് എത്തിച്ചതായും വിവരം ലഭിച്ചു.
അതേസമയം അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതിനാല്‍, കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്തു മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിചതിനാൽ കനത്ത ജാഗ്രതയാണ് പുലർത്തിപ്പോരുന്നത്.
https://www.facebook.com/Malayalivartha
























