Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ശേഷം സ്‌ക്രീനില്‍... ജമ്മുകാശ്മീരിനെ പുതിയ കാശ്മീരാക്കാന്‍ കടുത്ത തീരുമാനത്തിലേക്ക് കടന്ന് അമിത്ഷാ; മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും അന്ത്യശാസനം; ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇനി സൗജന്യങ്ങളില്ല

01 NOVEMBER 2019 10:30 AM IST
മലയാളി വാര്‍ത്ത

ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് ശേഷം കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റി ഗവര്‍ണര്‍മാരേയും കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. ഏറ്റവും അവസാനമായി കേന്ദ്ര ആഭ്യന്തര മന്ത്രി കടുത്ത നിലപാടിലേക്ക് നീക്കുന്ന കാഴ്ചയാണ് കാണുന്നത്. ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ നാളെ ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. ഔദ്യോഗിക വസതികളില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാനുള്ള അനുമതിയായിരുന്നു അര്‍ട്ടിക്കിള്‍ 370 മാറ്റുന്നതുവരെ. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുളളയ്ക്കും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. 2019 ഒക്‌ടോബര്‍ 31 ന് ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

1984ലെ പെന്‍ഷന്‍ നിയമ പ്രകാരം ജമ്മു കശ്മീരിലെ നിയമസഭാ അംഗങ്ങള്‍ക്ക് ജീവിതകാലം മുഴുന്‍ സൗജന്യമായി ഔദ്യോഗിക വസതികളില്‍ താമസിക്കാനുള്ള സൗകര്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് 1996 മുതല്‍ കൂടുതല്‍ സൗകര്യങ്ങളും ഭേദഗതികളും നിയമസഭാ അംഗങ്ങള്‍ക്ക് അനുവദിച്ചു. എന്നാല്‍ ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ നടപ്പില്‍ വന്നതോടെ നാളെ മുതല്‍ ഈ ആനുകൂല്യങ്ങളൊക്കെ എന്നേക്കുമായി സര്‍ക്കാര്‍ പിന്‍വലിക്കും.

നേരത്തെ, ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വാടകയില്ലാതെയാണ് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ പുതിയ നിയമ പ്രകാരം എല്ലാ മുന്‍ മുഖ്യമന്ത്രിമാരും നാളെ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദ്ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ഗുലാം നബി ആസാദ് നേരത്തെ തന്നെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും മാറിയിരുന്നു. 20052008 സമയത്ത് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവുകളിലാണ് ഇരു നേതാക്കളും താമസിക്കുന്നത്.

അതേസമയം കാശ്മീര്‍ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നെന്ന സൂചനകള്‍ കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍ നല്‍കിയിരുന്നു. ഇവര്‍ കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കുകയും ചെയ്തു. 370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടികളെ പിന്തുണക്കുന്നതായും സംഘം അറിയിച്ചിരുന്നു.

ജര്‍മനിയിലെ തീവ്രവലതു സംഘടനയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി'യുടെ അംഗമാണ് നിക്കോളാസ് ഫെസ്റ്റ്. വംശീയ പരാമര്‍ശങ്ങളിലൂടെ നിരവധി തവണയാണ് നിക്കോളാസ് ഫെസ്റ്റ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കുടിയേറ്റ വിരുദ്ധതയുടെ വക്താവുമായിരുന്നു നിക്കോളാസ് ഫെസ്റ്റ്. ജര്‍മനിയിലെ മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് എഎഫ്ജി. 2017ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടമാണ് ഇവര്‍ കാഴ്ചവെച്ചത്.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ എംപിമാരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെയും നേതാക്കളെയും കശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടു വച്ചു. കശ്മീരില്‍ എന്തൊക്കെയോ അസന്തുലിതാവസ്ഥയുണ്ട്. ഗവണ്‍മെന്റ് പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശിച്ച 28ല്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സമീപനത്തിന്റെ പേരിലും മുസ്!ലിം വിരുദ്ധ നിലപാടുകളുടെ പേരിലും വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന പാര്‍ട്ടികളാണ് ഇതില്‍ പലരുമെന്നായിരുന്നു ആക്ഷേപം. ജമ്മു കശ്മീരിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വാഷിങ്ടണില്‍ നടന്ന യു എസ് കോണ്‍ഗ്രസില്‍ ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു പ്രതിനിധികളുടെ സന്ദര്‍ശനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends