Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വിഷമോ വീഴ്ചയോ കൊലപാതകമോ? സര്‍വ സ്വത്തിനുടമയും സകലകലാ വല്ലഭനുമായിരുന്ന ജയമാധവന്‍ നായരുടെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക്; വീട് പോലും നാടക ക്യാമ്പാക്കിയ ജയമാധവന്‍ നായര്‍ തലയിടിച്ച് വീണുവെന്ന് പറഞ്ഞാല്‍; ഫോറന്‍സിക് പരിശോധനാഫലം വിരല്‍ ചൂണ്ടുന്നത്...

01 NOVEMBER 2019 11:10 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കരമനയിലെ കൂടം തറവാട്ടിലെ കാരണവരായ ജയമാധവന്‍നായരുടെ മരണം ദുരൂഹതയിലേക്ക് നീങ്ങുകയാണ്. മറ്റ് കാരണവന്‍മാരുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് എല്ലാ സ്വത്തുക്കളും വന്നുചേര്‍ന്ന ജയമാധവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരനായിരുന്നു. ഒപ്പം സകലകലാ വല്ലഭനുമായിരുന്നു. കളകളോടും കലാകാരന്‍മാരോടും വലിയ ആദരവുണ്ടായിരുന്ന ജയമാധവന്‍നായര്‍ നല്ലൊരു ഹാസ്യനടനും കൂടിയായിരുന്നു. നര്‍മരംഗങ്ങള്‍ കൈയടക്കത്തോടെ കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സരസനായ വ്യക്തി. നാടക പരിശീലനത്തിന് പോലും തന്റെ തറവാട് മാറ്റിയിരുന്നു. 1971ല്‍ അമച്വര്‍ നാടക അവതരണത്തിനായി കൂടത്തില്‍ സംഘടിപ്പിച്ച ഉമാമന്ദിരത്തിലെ നാടക പരിശീലനം പ്രമുഖ സീരിയല്‍ നടനും അയല്‍വാസിയുമായ കാലടി ജയന്‍ ഓര്‍ത്തെടുക്കുകയാണ്.

ഉമാമന്ദിരത്തില്‍നിന്നു വിളിപ്പാടകലെയാണ് കാലടി ജയന്റെ വീടായ പൈലിങ്ങല്‍. കുട്ടിക്കാലം മുതലേ പരിചയമുള്ള കുടുംബം. ഒറ്റപ്പെട്ട ജീവിതം നയിച്ച് ദുരൂഹമായി മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ജയമാധവന്റെ ഭൂതകാലം ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതില്‍ നിന്നു വ്യത്യസ്തമായിരുന്നു. ചെറുപ്പകാലത്ത് അയല്‍വാസികളുമായി അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. നാടകാവതരണത്തിനു മുന്‍കൈയെടുത്തത് കിളി ചേട്ടന്‍ എന്നു വിളിപ്പേരുള്ള ജയമാധവനായിരുന്നു.

അദ്ദേഹത്തിന്റെ പിതൃസഹോദരനായ ഗോപിനാഥന്‍ നായരാണ് നാടക പരിശീലനത്തിന് ഉമാമന്ദിരത്തില്‍ അവസരം നല്‍കിയത്. ഗോപിനാഥന്‍നായരുടെ മകള്‍ ജയശ്രീക്ക് ട്യൂഷന്‍ എടുത്തിരുന്നു. മിടുക്കിയായ കുട്ടി. ഡിഗ്രിക്കു മുമ്പേ പഠനം നിര്‍ത്തി. പിന്നെ വീട്ടില്‍ ഒതുങ്ങി. പെട്ടെന്നായിരുന്നു ജയശ്രീയുടെ മരണം. മാതാപിതാക്കള്‍ ജീവിച്ചിരിക്കെയാണ് മകള്‍ മരിച്ചത്. അതിനു ശേഷമാണ് ഗോപിനാഥന്‍നായര്‍ മരിച്ചത്. നല്ല സുഹൃദ്‌വലയമുണ്ടായിരുന്ന ഗോപിനാഥന്‍ നായരുടെ മരണത്തിനു വന്‍ ജനസഞ്ചയമാണ് ഉമാമന്ദിരത്തില്‍ എത്തിയത്. അവിടെ നടന്ന മരണങ്ങളില്‍ ബന്ധുക്കള്‍ ആരോപിക്കുന്നതുപോലെ ദുരൂഹതയുള്ളതായി തോന്നിയിട്ടില്ലെന്നും കാലടി ജയന്‍ പറഞ്ഞു.

ഇങ്ങനെയൊരാള്‍ പെട്ടന്ന് വീണ് മരിച്ചുകിടക്കുന്നത് കണ്ടെന്നാണ് കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ പറയുന്നത്. രവീന്ദ്രന്‍ നായരുടെ മൊഴികളുടെ വൈരുദ്ധ്യം പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. അതേ സമയം ഇന്നലെ പുറത്തുവന്ന ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം അനുസരിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടിലാണ് നെറ്റിയിലും മൂക്കിന് സമീപത്തുമായി രണ്ട് പ്രധാന മുറിവുകളുണ്ടെന്നും അതാണ് മരണകാരണമെന്നുമുള്ള വിവരമുള്ളത്.

ഇതിന്റെയടിസ്ഥാനത്തില്‍ കാര്യസ്ഥന്റെ മൊഴി പൊളിച്ചടുക്കുകയായിരുന്നു. ഇന്നലെ രാത്രി പോലീസ് കാര്യസ്ഥന്റെ വീട്ടിലെത്തി പരിശോധിക്കുകയും ഈ മുറിവ് മുറിവ് എങ്ങിനെയുണ്ടായെന്ന് അന്വേഷിക്കുകയും ചെയ്തു.

ജയമാധവനെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം രാസപരിശോധനാഫലത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. കോടികളുടെ സ്വത്ത് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന കരമന കൂടത്തില്‍ കുടുംബത്തിലെ സ്വത്തുക്കളുടെ ഏറ്റവും ഒടുവിലെ അവകാശിയായിരുന്നു ജയമാധവന്‍നായര്‍.

2017 ഏപ്രില്‍ 2ന് മരിച്ച ജയമാധവന്റെ മരണകാരണം സ്ഥിരീകരിക്കണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം നടത്തണമെന്നായിരുന്നു അന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്നെടുത്ത അവയവങ്ങളുടെ രാസപരിശോധനാഫലം പുതിയ അന്വേഷണസംഘം വാങ്ങിയതോടെയാണ് ദുരൂഹത വര്‍ധിപ്പിക്കുന്ന നിഗമനത്തിലേക്കെത്തിയത്.

ഒരു ദിവസം പുലര്‍ച്ചെ കൂടത്തില്‍ വീട്ടിലെത്തുമ്‌ബോള്‍ ജയമാധവന്‍ നായരെ നിലത്ത് വീണ് ബോധരഹിതനായി കിടക്കുന്നത് കണ്ടെന്നാണ് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. രവീന്ദ്രന്‍ നായരും വീട്ടുജോലിക്കാരി ലീലയും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍ കോളജിലെത്തിക്കും മുന്‍പ് ജയമാധവന്‍ മരിച്ചിരുന്നു. വാതില്‍പ്പടിയില്‍ തലയടിച്ച് വീണെന്നാണ് രവീന്ദ്രന്‍നായര്‍ പറയുന്നത്. 63 കാരനായിരുന്ന ഒരാള്‍ ഇങ്ങിനെ വീണ് മരിച്ചൂവെന്ന് പറയുന്നത് സത്യമാണോയെന്നും മറ്റേതെങ്കിലും സാഹചര്യത്തിലേറ്റതാണോ തലയിലെ മുറിവുകളെന്നുമാണ് പ്രത്യേകസംഘം പ്രധാനമായും അന്വേഷിക്കുന്നത്. രാസപരിശോധനാ ഫലം വന്നത് പോലീസിന് വലിയ തുമ്പാണ് ലഭിച്ചിരിക്കുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends