കേരള പിറവി ദിനത്തിൽ കേരളത്തെ കരയിപ്പിച്ച ബിനീഷ് ബാസ്റ്റിൻ; നമ്മളുണ്ട് കൂടെ, ഈ സാധാരണക്കാരന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ; പലരുടെ നിവർന്നു നിൽപ്പുകൾ പോലെ തന്നെ അയാളുടെ അമർന്നിരിക്കലും ചരിത്രത്തിന്റെ ഭാഗമാകും... ബിനീഷിന്റെ ഈ പ്രതിഷേധം മലയാളിയ്ക്ക് കേരളപ്പിറവി സമ്മാനം

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതില്‍ സംവിധായകനെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമത്തിൽ നിരവധിപ്പോരാണ് ബിനീഷിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. കേരള പിറവി ദിനത്തിൽ സവർണ്ണമേനോനോട് പുച്ഛമെന്നാണ് നടൻ സന്തോഷ് കീഴാറ്റൂർഫേസ്ബുക്കിൽ കുറിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും സംവിധയകനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ബിനീഷിന് കട്ട സപ്പോര്‍ട്ടെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ പ്രതികരിക്കുന്നത്. സിനിമാമേഖലയില്‍നിന്നും ബിനീഷിന് പിന്തുണയുമായി രംഗത്ത് എത്തിയത്. ചിലരുടെ നിവർന്നു നിൽപ്പുകൾ പോലെ തന്നെ അയാളുടെ അമർന്നിരിക്കലും ചരിത്രത്തിന്റെ ഭാഗമാകും. ബിനീഷിന്റെ ഈ പ്രതിഷേധം മലയാളിയ്ക്ക് കേരളപ്പിറവി സമ്മാനം കൂടിയാണ്. ഞങ്ങളുടെ മനസ്സിൽ നിന്നും നിങ്ങൾ ഉയരത്തിലാണ് . ഇപ്പോൾ ഒരു പടി കൂടി ഉയർന്നു അത്രേ ഉള്ളൂ ...ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ബ്രദർ എന്നാണ് പലരും സപ്പോർട്ടുമായി എത്തിയിരിക്കുന്നത്. അക്ഷരം തെറ്റാതെ അഭിമാനത്തോടെ നമുക്ക് വിളിക്കാം. ബിനീഷ് നിങ്ങൾ ഒരു കലാകാരനെന്ന്
മൂന്നാം കിട നടനായ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇതേ തുർന്ന് പരിപാടി നടക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിക്കുന്ന ഹോട്ടലിൽ എത്തുകയായായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എത്തിയാൽ മതിയെന്നും ബിനീഷിനോട് പറയുകയായിരുന്നു. എന്നാൽ നേരെ വേദിയിൽ എത്തിയ ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. മതമല്ല, മതമല്ല, മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ഏതു മതക്കാരനല്ല പ്രശ്നം ഇനി എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവൻ ആണ് ഞാനും ഒരു മനുഷ്യനാണെന്നാണ് വേദിയ്ക്കിടെ ബിനീഷ് പറഞ്ഞത്.
https://www.facebook.com/Malayalivartha
























