ബാംഗ്ലൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഹൊസൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബംഗുളുരു വിക്ടോറിയ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച രാത്രി തന്നെ മൃതദേഹങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോയി. റോഡുമാര്‍ഗമാണ് മൃതദേഹം കൊണ്ടുവന്നത്. തൃശൂര്‍ ഒലിക്കര കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ആര്‍.ജോര്‍ജ്, പാലക്കാട് വെട്ടത്തുവീട് എഴക്കല്‍ വി.വി.വിപിന്‍, കൊല്ലം ഷാജിലാ മന്‍സിലില്‍ ഇര്‍ഷാ മനാഫ് എന്നിവരുടെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി കാലടി സ്വദേശിയും എം.പി പോളിന്റെ ചെറുമകനുമായ ഇട്ടിര ആന്റണിയുടെയും ഒമ്പതുകാരനായ അമന്റെയും മൃതദേഹങ്ങള്‍ ബാംഗ്‌ളൂരില്‍ തന്നെ സംസ്‌കരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























