മദ്യവ്യവസായിയുടെ കാര്‍ വി.എം. സുധീരന്‍ ഉപയോഗിച്ചുവെന്ന ആരോപണം ശരിയെന്ന് കാറുടമ, കാറ് ആവശ്യപ്പെട്ടത് ടി.എന്‍. പ്രതാപന്‍

മദ്യവ്യവസായിയുടെ കാര്‍ വി.എം. സുധീരന്‍ ഉപയോഗിച്ചുവെന്ന ആരോപണം ശരിയെന്ന് കാറുടമ ദിലീപ്കുമാര്‍. സുധീരന് വേണ്ടി കാര്‍ ആവശ്യപ്പെട്ടത് ടിന്‍ പ്രതാപനാണെന്നും ദിലീപ് വെളിപ്പെടുത്തി. എന്നാല്‍ നാല് വര്‍ഷം മാത്രമാണ് മദ്യവില്‍പന നടത്തിയതെന്നും സുധീരന് കാര്‍ നല്‍കിയത് കോണ്‍ഗ്രസ് ബന്ധം പരിഗണിച്ചാണെന്നും ദിലീപ് പറഞ്ഞു.
അന്ന് കോണ്‍ഗ്രസ് തളിക്കുളം ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി.എന്‍. പ്രതാപനാണ് സുധീരന് വേണ്ടി കാര്‍ ആവശ്യപ്പെട്ടത്. താനും പിതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാലാണ് കാര്‍ നല്‍കിയത്. 93-97 കാലത്ത് വയനാട്ടില്‍ കള്ള്, ചാരായ ഷാപ്പും 94ല്‍ കോഴിക്കോട് വിദേശ മദ്യവില്‍പനയും നടത്തിയിട്ടുണ്ട്. ഇതിനപ്പുറം മദ്യവുമായി ബന്ധമില്ല. ബാറുടമകളുടെ നിലവിലെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാകാമെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
സുധീരന്‍ മദ്യവ്യവസായിയുടെ കാര്‍ ഉപയോഗിച്ചുവെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആരോപണം ഉന്നയിച്ചത്. മദ്യവില്‍പനക്കാര്‍ക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച സുധീരന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് രണ്ട് പതിറ്റാണ്ടുകാലം സുധീരന്‍ സഞ്ചരിച്ചത് മദ്യവ്യവസായിയുടെ കാറിലാണെന്ന ആരോപണം രാജ്കുമാര്‍ ഉന്നയിച്ചത്. 1991 മുതല്‍ 2011 ഡിസംബര്‍ വരെ സുധീരന്‍ ഉപയോഗിച്ച അംബാസഡര്‍ കാര്‍ തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരിലുള്ള ദിലീപ് എന്ന മദ്യവ്യവസായിയുടെ കാറാണെന്നായിരുന്നു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണം. സുധീരന്റെ ഭാര്യാ സഹോദരിക്ക് നാലു ബാറുകള്‍ ഉണ്ടെന്നും ചേലക്കര, ഒല്ലൂര്‍, തിരുവില്വാമല, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഈ ബാറുകള്‍ ഉള്ളതെന്നും രാജ്കുമാര്‍ ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























