ആലപ്പുഴയിൽ തോട്ടിൽ ഇറങ്ങിയ യുവാവിന്റെ ജനനേന്ദ്രിയത്തിൽ നൂൽ വലുപ്പത്തിൽ ഉള്ള അട്ട കയറി രക്തം കുടിച്ച് വീർത്തു; അസഹനീയമായ വേദനയോടെ ആശുപത്രിയിലെത്തിയ യുവാവിന്റെ മൂത്രനാളിയിൽ നിന്ന് പുറത്തെടുത്ത് 7 സെന്‍റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ...

ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് 7 സെന്‍റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ ഡോ.പ്രിയദർശന്‍റെ നേതൃത്വത്തിൽ ഉള്ള സംഘം നീക്കം ചെയ്തു. ശനിയാഴ്ച അസഹനീയമായ വേദനയോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവ് എത്തുകയായിരുന്നു. യുവാവ് തോട്ടിൽ ഇറങ്ങിയപ്പോഴാണ് അട്ട ജനനേന്ദ്രിയത്തിൽ എത്തിയത്.
നൂൽ വലുപ്പത്തിൽ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളിൽ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതൽ ഉള്ളിലേക്കു കയറാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടർ അറിയിച്ചു. പൊതുവേ മലമ്പ്രദേശങ്ങളിലും ചില ചതുപ്പ് നിലങ്ങളിലുമാണ് ഇത്തരം അട്ടകളെ കാണാൻ സാധിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. വിദഗ്ധ ചികിത്സ നൽകിയ ശേഷം യുവാവിനെ വിട്ടയച്ചു.
https://www.facebook.com/Malayalivartha




















