രഹസ്യ സമാഗമം പരസ്യമാകുന്നു... കൂടത്തായി കേസില്‍ നിര്‍ണായക വഴിത്തിരിവ്; വിവാഹത്തിന് മുമ്പും ഷാജു ജോളിയുടെ നിത്യസന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍; തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്ന് വിലപിക്കുമ്പോള്‍ ഷാജുവിനെ നിരീക്ഷിച്ച് പോലിസും

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ നിഗൂഢ ബന്ധങ്ങള്‍ പുറത്താകുകയാണ്. റോയി ജീവിച്ചിരുന്ന സമയത്ത് ഷാജുവിന് വീട്ടില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. സിലി മരിച്ച് ഒരാഴ്ച്ച കഴിഞ്ഞതോടെ ജോളിയുടെ സ്ഥിരം സന്ദര്‍ശകനായി ഷാജു മാറിയെന്ന് റോയ് തോമസിന്റെ സഹോദരി റെഞ്ചി ആരോപിച്ചു. കല്യാണത്തിന് മുമ്പായിരുന്നു ഇത്. കൊലപാത ആസൂത്രണത്തില്‍ ഷാജുവിനും പങ്കുണ്ട്. അയാള്‍ തികഞ്ഞ അഭിനയമാണ് കാണിക്കുന്നതെന്നും റെഞ്ചി ആരോപിച്ചു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട്. സംഭവത്തില്‍ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും റെഞ്ചി പറഞ്ഞു.
തന്റെ മാതാപിതാക്കളേയും സഹോദരനേയും ബന്ധുക്കളേയുമടക്കം ആറുപേരെ ഇല്ലാതാക്കിയ കൊലപാത പരമ്പരയുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് റെഞ്ചി പഞ്ഞു. എല്ലാം സത്യങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്. ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവമായുള്ള കല്യാണ ശേഷമാണ്. കല്യാണത്തിന് ജോളി തിടുക്കം കാട്ടിയെന്നും അവര്‍ പറഞ്ഞു.
സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോളി പുലിക്കയത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയുണ്ടായിരുന്നു. കുടുംബത്തിലെ ഒരോരുത്തരെയായി ജോളി വെട്ടിമാറ്റുകയായിരുന്നു. റോയി ജീവിച്ചിരുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടായിയിരുന്നില്ല.
അതേസമയം ജോളിയെപ്പറ്റിയുള്ള കൂടുതല്‍ തെളിവുകളും പുറത്തു വന്നു. ആല്‍ഫൈന്‍ വധക്കേസില്‍ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടര്‍ കസ്റ്റഡി അപേക്ഷയിലാണ് കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിയിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കിയത്.
പ്രതിയുടെ ഫോണ്‍കോളുകളെ കുറിച്ച് അവരുടെ സാന്നിധ്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അസി. പ്രഫസറാണെന്ന വ്യാജനേ എന്‍ഐടിയിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2014 മേയ് മൂന്നിന് രാവിലെ ഒമ്പതരക്കാണ് ഷാജുസിലി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആല്‍ഫൈന് നല്‍കാനുള്ള ബ്രഡ് ഷാജുവിന്റെ സഹോദരിക്ക് എടുത്ത് കൊടുത്തത് ജോളിയാണെന്നുള്ള ദൃക്‌സാക്ഷി മൊഴി നേരത്ത് പോലീസിന് ലഭിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാവും.
കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരമാണ് ജോളിയുടെ മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നിസാമാണ് റെമോ, പ്രായപൂര്‍ത്തിയാവാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.
റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലം മജിസ്‌ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസില്‍ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൊഴി നവംബര്‍ ഏഴിനും രേഖപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതിയിലെത്തുമ്പോള്‍ ഇവര്‍ മൊഴിമാറ്റിയേക്കാന്‍ സാധ്യതയുണ്ടെന്നത് മുന്‍നിര്‍ത്തിയാണ് അന്വേഷണസംഘം രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha




















