അലന്‍ മോന്‍! മ്മളെ ശുഐബിന്റെയും സബിതേച്ചിയുടെയും! മുത്ത്‌പോലത്തെ കുട്ടിയാണു! ഉണര്‍വ്വ് ഒരു കുറ്റം??? സങ്കടവും ഞെട്ടലും; അലനെ അറസ്റ്റ് ചെയ്തതിൽ ഷഹബാസ് അമന്‍

ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ യു.എ.പി.എപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഗായകനും സംഗീതജ്ഞനുമായ ഷഹബാസ് അമന്‍. ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. അലന്‍ മോന്‍! മ്മളെ ശുഐബിന്റെയും സബിതേച്ചിയുടെയും!മുത്ത്‌പോലത്തെ കുട്ടിയാണു! ഉണര്‍വ്വ് ഒരു കുറ്റം??? സങ്കടവും ഞെട്ടലും. എല്ലാ കുട്ടികളോടും സ്‌നേഹവും വാല്‍സല്യവും മാത്രം..”- എന്നാണ് ഷഹബാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍ , തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മല്‍ അങ്ങാടിക്ക് സമീപം മൂന്നു പേരെ സംശയ സാഹചര്യത്തില്‍ കണ്ടിരുന്നു. അതിൽ ഒരാള്‍ ഓടി രക്ഷപെട്ടെന്നും പോലീസ് പറയുന്നു. ഇവരുടെ കൈയില്‍ നിന്ന് മാവോവാദി അനുകൂല നോട്ടീസ് പിടിച്ചെടുത്തു. ഒളവണ്ണയിലെ ത്വാഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേറെയും ലഘുലേഖകളും പോസ്റ്ററുകളും കണ്ടെടുത്തു. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റിലായവർ സി.പി.എം പ്രവര്‍ത്തകരാണ്. കണ്ണൂര്‍ ധര്‍മടത്ത് നിയമവിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം പിജി ഡിപ്ലോമ വിദ്യാര്‍ഥിയാണ് താഹ.
https://www.facebook.com/Malayalivartha




















