Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

ഭര്‍ത്താവിനെ കൊന്നയാളെ അതേ രീതിയില്‍ കൊല്ലിപ്പിച്ച് ഭാര്യ, പുറത്ത് വന്നത് പെണ്ണിന്റെ പക

14 FEBRUARY 2015 01:34 PM IST
മലയാളി വാര്‍ത്ത.

ഭര്‍ത്താവിനെ കൊന്നയാളെ അതേ രീതിയില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കലവൂരില്‍ ബിജെപി നേതാവ് വേണുഗോപാലിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലു സ്ത്രീകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി കൂടിയായ കലവൂര്‍ ഐ.ടി.സി കോളനിയില്‍ വേണുഗോപാല്‍(46) കഴിഞ്ഞ മാസം 29ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച കേസിലാണ് നാലു സ്ത്രീകള്‍ ഇന്നലെ പിടിയിലായത്. 2013മാര്‍ച്ചില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ എമ്മാച്ചന്‍ എന്നു വിളിക്കുന്ന വിലയകലവൂര്‍ ചേന്നവേലില്‍ ചന്ദ്രലാലിനെ (36) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു വേണുഗോപാല്‍
തന്റെ ഭര്‍ത്താവിനെ കൊലചെയ്തയാളെ അതേ രീതിയില്‍ തന്നെ കൊല്ലുമെന്ന് കൊലചെയ്യപ്പെട്ട ഏമാച്ചന്റെ ഭാര്യ സ്മിത അന്നേ ഉറപ്പിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഘത്തിലെ നേതാവിനെ ഒരു വര്‍ഷത്തിനകം അതേരീതിയില്‍ തന്നെ കൊലപ്പെടുത്തിയപ്പോള്‍ വിജയിച്ചത് സ്മിതയുടെ ദൃഢപ്രതിജ്ഞയാണ്. അതിന് വേണ്ടി ചരടുവലിച്ചത് സ്മിതയുടെ നേതൃത്വത്തിലായിരുന്നു. കലവൂരിലെ കുപ്രസിദ്ധമായിരുന്ന രണ്ട് ക്വട്ടേഷന്‍ സംഘത്തിലെ തലവന്മാരായിരുന്നു എമ്മാച്ചനും വേണുഗോപാലും. ഭര്‍ത്താവ് കൊലചെയ്യപ്പെട്ടതോടെ അതിന് കാരണക്കാരെ കൊലപ്പെടുത്താന്‍ സ്മിത തീരുമാനിക്കുകയായിരുന്നു. അതിനായി മാസങ്ങളോളം നീണ്ടു നിന്ന ആസൂത്രണത്തിനൊടുവിലാണ് വേണുഗോപാലിനെ കൊല്ലാനുള്ള പദ്ധതി നടപ്പിലാക്കിയത്. ഏമാച്ചന്റെ ഉറ്റ സഹൃത്തും കയര്‍ഫാക്ടറി ഉടമയുമായ ജയരാജാണ് സ്മിതയ്ക്ക് ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെടുത്തിക്കൊടുത്തത്. വേണുഗോപലിന്റെ നീക്കങ്ങള്‍ മനസിലാക്കാനായി സ്മിത ചുമതലപ്പെടുത്തിയത് ബന്ധുക്കളായ സ്ത്രീകളെയാണ്.
കെ എസ്. ഇ. ബി. ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്റെ ജോലി തനിക്ക് കിട്ടിയപ്പോഴും ജോലിയിലൂടെ ക്വട്ടേഷനുള്ള പണം സ്വരൂപിക്കുകയായരുന്നു സ്മിത ചെയ്തത്. നിരന്തരം നടന്ന ചര്‍ച്ചകളിലൂടെ കൊലപാതകത്തിന്റെ രൂപരേഖ തയ്യാറാക്കി. കൊല നടന്ന ദിവസം പുലര്‍ച്ചെ വേണുഗോപാലിന്റെ വീടിനുസമീപം താമസിക്കുന്ന ഭര്‍ത്താവിന്റെ അമ്മാവന്റെ മക്കളായ രജനി, ഗിരിജ തുടങ്ങിയവരെ വിവരങ്ങള്‍ കൃത്യമായി നല്‍കാനായി സ്മിത ഏര്‍പ്പാടു ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയത്.
സ്മിതയുടെ ബന്ധുക്കളായ മണ്ണഞ്ചേരി 23ാം വാര്‍ഡില്‍ പുതുവല്‍വെളി വീട്ടില്‍ രജനി (33), പുതുവല്‍ ഗിരിജ (42), ഗിരിജയുടെ മകള്‍ രേഷ്മ (18) എന്നിവരെയാണ് മാരാരിക്കുളം സിഐ കെ.ജി. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. എമ്മാച്ചന്റെ ഭാര്യ സ്മിതയുടെ നീക്കങ്ങള്‍ സംഭവംകഴിഞ്ഞനാള്‍ മുതല്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ 13 മാസത്തിനുള്ളില്‍ ഇവര്‍ 15 മൊബൈല്‍ ഫോണ്‍ സിമ്മുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വേണുഗോപാല്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി. ഇനി പത്തോളംപേര്‍ കൂടി ബാക്കിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 minutes ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (15 minutes ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (22 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (46 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (48 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (1 hour ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (1 hour ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (1 hour ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (2 hours ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (2 hours ago)

Malayali Vartha Recommends