ടിക് ടോക്കിൽ താരമായി മാറിയ എറണാകുളം സ്വദേശിയായ വീട്ടമ്മയെ കടുത്ത ആരധകനെന്ന് പറഞ്ഞ് പ്രണയത്തിൽ വീഴ്ത്തി: കാമുകനുമൊത്തുള്ള സെൽഫിയും, പ്രണയാർദ്രമായ സന്ദേശങ്ങളും ഭർത്താവ് ഫോണിൽ കണ്ടതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി- മാതാപിതാക്കളും, കാമുകനും സ്വീകരിക്കാൻ തയ്യാറാകാതെ വന്നതോടെ അനാഥാലയത്തിലെ അന്തേവാസിയായി വീട്ടമ്മ

ടിക് ടോക്കിൽ താരമായി മാറിയ എറണാകുളം സ്വദേശി ഒടുവിൽ അനാഥാലയത്തിലെ അന്തേവാസിയായി. വീട്ടമ്മയുടെ ടിക് ടോക് വീഡിയോകളുടെ കടുത്ത ആരാധകനെന്നു പറഞ്ഞ് തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറിയതോടെയാണ് കുടുംബ ജീവിതം കീഴ്മേൽ മറിഞ്ഞത്.
വീട്ടമ്മയുടെയും കാമുകന്റെയും ഒരുമിച്ചുള്ള സെൽഫികൾ ഫോണിൽ സൂക്ഷിച്ചത് ഭർത്താവ് കണ്ടതോടെയായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. മാതാപിതാക്കളുടെ അടുത്തേയ്ക്ക് തിരികെ എത്തിയെങ്കിലും സ്വീകരിക്കാൻ അവരും തയാറായില്ല. പിന്നീടാണ് കാമുകന്റെ അടുത്തെത്തിയത്. പക്ഷെ കാമുകനും യുവതിയെ കൈവിട്ടതോടെ സംഭവം പോലീസിന്റെ അടുത്തെത്തി. മാതാപിതാക്കളെയും കാമുകനെയും വിളിച്ചു വരുത്തി പൊലീസ് സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൊലീസ് വീട്ടമ്മയെ അനാഥാലയത്തിൽ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha




















