Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കോഴിക്കോട് നടുങ്ങിപ്പോയി... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് അമ്മയുടെ ക്രൂരത; കുഞ്ഞിനെ കാണാതായതോടെ അമ്മ പറഞ്ഞ കഥ വിശ്വസിച്ചെങ്കിലും സംശയം തോന്നിയതോടെ എല്ലാം മാറി മറിഞ്ഞു

03 NOVEMBER 2019 12:49 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ചേളന്നൂരില്‍ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എട്ടേനാല്‍ വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് യുവതി ഒരു വയസ് പ്രായമുള്ള മകനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. തമിഴ്‌നാട് തിരിപ്പൂര്‍ സ്വദേശിനി 21 വയസുകാരി ധനലക്ഷ്മിയാണ് മകന്‍ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലെറിഞ്ഞു കൊന്നത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് പറയുന്നത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച് അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച് പറഞ്ഞത്. സംഭവം അറിഞ്ഞതോടെ ജനങ്ങള്‍ ഇളകിയിരുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് വരെ സംശയിച്ചു. ഇതോടെ നാട്ടുകാര്‍ ആ വഴിക്ക് അന്വേഷണം നടത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് വന്ന് ചോദ്യം ചെയ്തതോടെയാണ് കഥ മാറി മറിഞ്ഞത്.

ഇതിനിടെ നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാന്‍ ശ്രമം നടത്തി. പിന്നീട് നരിക്കുനിയില്‍ നിന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.ഒ. വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ചുമാസത്തോളമായി ഭര്‍ത്താവ് പ്രവീണും ഭര്‍ത്തൃ പിതാവും മാതാവുമൊത്ത് യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. നിലത്ത് കല്ലുവിരിക്കുന്ന ജോലിയുള്ള പ്രവീണും കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ അച്ഛനും അമ്മയും സംഭവസമയം ജോലിക്കു പോയതായിരുന്നു. ഓടിട്ട വീടും വീട്ടുമുറ്റത്തു തന്നെ കിണറും വീടിന് ഗേറ്റും ഉണ്ട്. സമീപത്ത് വീടുകളുണ്ടെങ്കിലും പുറമേ നിന്ന് പെട്ടെന്ന് നോക്കിയാല്‍ കാണുകയുമില്ല. സംഭവസമയത്ത് ധനലക്ഷ്മിയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ധനലക്ഷ്മിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു.

കാക്കൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. ബോസിന്റെ നേതൃത്വത്തില്‍ പോലീസ് ചേളന്നൂര്‍ എട്ടേനാലിലെ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ധനലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കും. ലീഡിങ് ഫയര്‍മാന്‍ ഗണേശന്‍, വിനോദ് കുമാര്‍, നിപിന്‍ദാസ്, വിജീഷ്, നൗഫല്‍, അബ്ദുള്‍ നാസര്‍, രാമചന്ദ്രന്‍, അനില്‍കുമാര്‍, പ്രകാശന്‍ തുടങ്ങിയവരാണ് കുട്ടിയെ പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കിയത്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരികയാണ്. നേരത്തെ തൊടു പുഴയില്‍ അമ്മയുടെ സുഹൃത്ത് 7 വയസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വളരെ വിവാദമായിരുന്നു. ഇതിന് പിന്നാലെ എറണാകുളത്തും അന്യസംസ്ഥാന യുവതി കുഞ്ഞിനെ ചപ്പാത്തി കോലുകൊണ്ട് അടിച്ച് കൊന്നിരുന്നു. കേരളം വളരെയേറെ ഞെട്ടലോടെയാണ് ഈ വാര്‍ത്തകള്‍ കേട്ടത്. ഏറ്റവും അവസാനമാണ് പെറ്റമ്മ പറക്കമുറ്റാത്ത തന്റെ പിഞ്ചോമനയെ കിണറ്റിലെറിഞ്ഞ് കൊന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (2 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (2 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (2 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (2 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (2 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (3 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (3 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (3 hours ago)

Malayali Vartha Recommends