ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞ്, പർദ്ദയിട്ട ആരൊക്കെയോ മയക്കുമരുന്ന് നല്‍കി തന്നെ അബോധാവസ്ഥയിലാക്കി സ്വർണം തട്ടിയെടുത്തെന്ന് വീട്ടമ്മ: പോലീസ് കസ്റ്റഡിയിലെടുത്തതോടെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിൽ കുഞ്ഞിനെ എറിഞ്ഞത് ആരാണെന്ന് മണിമണിയായി പറഞ്ഞ് യുവതി

വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിൽ ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. വളയനംകണ്ടി റോഡില്‍ കാവുംപുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു ക്രൂരത അരങ്ങേറിയത്. ധനലക്ഷ്മി തന്നെയാണ് കുട്ടി കിണറിലുണ്ടെന്ന് പറഞ്ഞ് ആദ്യം നിലവിളിച്ചത്. പര്‍ദയിട്ട രണ്ട് പേർ വന്ന് തന്നെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം തന്റെ സ്വര്‍ണം തട്ടിയെടുത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞെന്നുമാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.
നാട്ടുകാരിൽ ഒരാൾ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ധനലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രവീണും പ്രവീണിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്.
https://www.facebook.com/Malayalivartha




















