പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല; മാവോവാദി ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആശിഖ് അബു. ഫേസ്ബുക്കിലൂടെയാണ് വിമർശനവുമായി എത്തിയത്. മാവോവാദി ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചാണ് സംവിധായകന്‍ എത്തിയത്. പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണം:
വാളയാര്‍ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
https://www.facebook.com/Malayalivartha




















