യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റിലായ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദേശം

യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റിലായ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദേശം. ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കുമാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്.
സംഭവത്തിന്റെ എല്ലാവശവും തെളിവുകള്‍ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha




















