പിണറായിയുടെ പോലീസിനു മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായി എന്ന രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു......'വാളയാര്‍ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന് തന്നെ

പിണറായിയുടെ പോലീസിനു മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായി എന്ന രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു......'വാളയാര്‍ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
28, 29 തീയതികളിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒട്ടേറെ ആണ് .വെടിവയ്പു നടന്ന സ്ഥലത്തിന് ഏറെ അകലെത്തന്നെ മാധ്യമപ്രവർത്തകരെ തടഞ്ഞതുതന്നെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട് .സംഭവസ്ഥലത്ത് നിന്നുള്ള കാഴ്ചകള്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലിലൂടെയാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് വാദം പൊളിക്കുന്നതാണ്.
ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ താമസിച്ചു എന്ന് പോലീസ് പറയുന്ന സ്ഥലത്ത് ആകെയുള്ളത് ഒരാൾക്ക് ശരിക്ക് നിൽക്കാൻ പോലും കഴിയാത്ത താൽക്കാലിക ഷെഡ് മാത്രമാണ് . അതും പഴക്കം തീരെയില്ലെന്ന് ഒറ്റ കാഴ്ചയിൽ തന്നെ വ്യക്തമായ പുതിയ ഇല്ലിമുളകൾ കൊണ്ട് ഉണ്ടാക്കിയ ഷെഡ് ആണ് അത് . . ഇതിനകത്ത് അടുപ്പ് കൂട്ടി കത്തിച്ച ലക്ഷണങ്ങൾ ഉണ്ടെങ്കിലും പ്രദേശത്ത് ഏറെക്കാലം ആരെങ്കിലും താമസിച്ച അടയാളങ്ങൾ അവിടെ കാണാനുണ്ടായിരുന്നില്ല എന്നും പറയുന്നു .
പ്രായമായ മണിവാസകം ഉൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഏറ്റുമുട്ടൽ നടന്നുവെന്നത് വ്യാജ ആരോപണമാണെന്നും ആരോപണം ഉയരുന്നുണ്ട് .അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ഔദ്യോഗിക രേഖകളിൽ ഇപ്പോഴും അജ്ഞാതർ എന്ന ലേബലിൽ ആണ് .
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ട്ടി പ്രതികള്‍ക്കൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞതും ശ്രദ്ധേയമാണ് . മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലീസ് നടപടിയെന്നും തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നുമാണ് വിജയരാഘവന്‍ പറയുന്നത്
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചാര്‍ജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ല. സര്‍ക്കാരിന് ഇനിയും ഇടപെടാന്‍ സാധിക്കും. പൗരാവകാശ ലംഘനം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു
അതേസമയം വിദ്യാര്‍ഥികളായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് . നിരപരാധിയായ മകനെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി താഹ ഫൈസലിന്‍റെ ഉമ്മ ജമീല ആരോപിച്ചു. . വിദ്യാര്‍ത്ഥിയായ മകനെ മര്‍ദിച്ച് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സമ്മതിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ മകനെക്കൊണ്ട് തെളിവുണ്ടാക്കാനായി നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായും ജമീല പറഞ്ഞു.
പന്തീരങ്കാവിലെ വീട്ടിലേക്ക് എത്തിയ പോലീസ് സംഘം താഹ ഫൈസലിന്‍റെ മുറി പരിശോധിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സി.പി.എമ്മിന്‍റെ കൊടി പോലീസ് കൊണ്ടു പോയി. പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും മകന്‍റെ മുറിയിലില്ലായിരുന്നുവെന്നും ഉമ്മ ജമീല പറയുന്നു .
ഏതായാലും രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പി ഉത്തരവ് നൽകിക്കഴിഞ്ഞു .ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും ആണ് നിര്‍ദ്ദേശം നല്‍കിയത്
പാര്‍ട്ടി കോഴിക്കോട് ഘടകവും മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം
https://www.facebook.com/Malayalivartha




















