ബാക്കി തുക ചോദിച്ച യാത്രക്കാരനെ മര്‍ദിച്ച കണ്ടക്ടര്‍ക്കു തടവും പിഴയും

ടിക്കറ്റെടുത്തതിന്റെ ബാക്കി തുക ചോദിച്ച യാത്രക്കാരനെ ടിക്കറ്റ് മെഷീന്‍ കൊണ്ട് മര്‍ദിച്ച് കൈയ്ക്ക് പരിക്കേല്‍പ്പിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഒരുവര്‍ഷം തടവും 1,000 രൂപ പിഴയും. പിഴയടയ്ക്കാത്തപക്ഷം മൂന്നുമാസം കൂടി തടവനുഭവിക്കണം. നടുവില്‍ മണ്ടളം സ്വദേശിയും കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ ജോഷി എന്ന ടി.എ. ജോസഫിനെയാണ് തളിപ്പറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.കെ. രമ ശിക്ഷിച്ചത്.
2007-ലായിരുന്നു സംഭവം. ബസിലെ യാത്രക്കാരനും മാധ്യമപ്രവര്‍ത്തകനുമായ വില്‍സണ്‍ ഓടംപള്ളിയെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഇതേ സംഭവത്തില്‍ വില്‍സണ്‍ തന്നെ മര്‍ദിച്ചുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കാണിച്ച് ജോഷി നല്‍കിയ കേസില്‍ നിരപരാധിയെന്നു കണ്ട് വില്‍സനെ കോടതി വെറുതെ വിട്ടിരുന്നു.
കണ്ടക്ടറെ കോടതി ശിക്ഷിക്കുകയും വില്‍സനെ വെറുതെ വിടുകയും ചെയ്തതിനെ തുടര്‍ന്ന് വില്‍സന്റെ അഭിഭാഷകന്‍ അഡ്വ. സജി സഖറിയാസ് നല്‍കിയ അന്യായത്തില്‍ തളിപ്പറമ്പ് മുന്‍സിഫ് ബി. കരുണാകരന്‍ കണ്ടക്ടര്‍ ജോഷിയുടെ സ്വത്ത് ജപ്തി ചെയ്ത് ഉത്തരവായിട്ടുണ്ട്. വ്യാജ നിയമ നടപടികള്‍ സ്വീകരിച്ചതിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അന്യായം ഫയല്‍ ചെയ്തത്. ജോഷിയുടെ 70 സെന്റ് സ്ഥലം ജപ്തി ചെയ്യാനാണ് മുന്‍സിഫിന്റെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























