Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പോരാട്ടമില്ലാത്തലോകത്തേക്ക് ഷാനവാസ് യാത്രയായി

14 FEBRUARY 2015 03:44 PM IST
മലയാളി വാര്‍ത്ത.

ഒരു യഥാര്‍ത്ഥപോരാളിയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ് ഷാനവാസ് യാത്രയായി. അതങ്ങനെയാണ് ഒരിക്കലും നല്ല മനുഷ്യര്‍ക്ക് ദൈവം അധികം ആയുസ്സ് നല്‍കാറില്ല . ആദിവാസികള്‍ക്കിടയില്‍ ആതുരസേവനത്തിലൂടെ പൊതുജനശ്രദ്ധയിലെത്തിയ ഡോ. പി.സി. ഷാനവാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചപ്പോള്‍ അനാഥരായത് ഒരു കുടുംബമല്ല. ഒട്ടനവധി കുടുംബങ്ങളാണ്. ഇനി ആ വിരലുകള്‍ ഒരിക്കലും പോരാട്ടത്തിന്റെ തീപാറുന്ന വാക്കുകള്‍ ഫെയ്‌സ് ബുക്കില്‍ കുറിക്കില്ല.
ഹേ അധികാരികളെ നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കും. ആദിവാസികള്‍ക്കിടയില്‍ ആതുരസേവനം നടത്തി ശ്രദ്ധ നേടിയ ഡോ. പി.സി. ഷാനവാസിന്റെ രണ്ടു ദിവസം മുന്‍പത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. \'ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും. ഫെബ്രുവരി 12- തീയതി ഷാനവാസിന്റെ പോസറ്റ് ഇങ്ങനെയാണ്. എന്നാല്‍ ഇന്നു സത്യങ്ങള്‍ ഒന്നും വിളിച്ചു പറയാന്‍ ഷാനവാസ് ഇല്ല. ഇന്നലെ രാത്രി ഷാനവാസ് ഈ ലോകത്തിനോട് വിട പറഞ്ഞു. ഷാനവാസ് പറയാന്‍ കരുതിയ സത്യങ്ങള്‍ എന്തൊക്കെയായാലും ആതാരുടെയൊക്കെയോ വികൃത മുഖങ്ങള്‍ സമൂഹത്തിനു മുന്നില്‍ കാട്ടിത്തരുമെന്നുറപ്പായിരുന്നു.
ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഷാനവാസ് അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാനവാസിനെ ഉടന്‍ തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഷാനവാസ് അന്ത്യശ്വാസം വലിച്ചു. മരണസമയത്ത് പിതാവ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.
ഷാനവാസ് ഇന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റും സമൂഹത്തിലെ ചില ഉന്നത അധികാരികള്‍ക്കുനേരെയാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ നടത്തുന്ന വിദേശ യാത്രകള്‍, അനധികൃത മരുന്നു കച്ചവടം, രാഷ്ട്രീയ കൈക്കൂലി, അഴിമതികള്‍ എന്നിവ ജനമധ്യത്തിനു മുന്നില്‍ തുറന്നു കാണിക്കുവാനുള്ള സമയമായിരിക്കുന്നുവെന്നു ഷാനവാസ് എഴുതിയതും മരണത്തിനു രണ്ടു ദിവസം മുന്‍പാണ്. ഇവയെല്ലാം തന്നെ ചില ഉന്നതരുടെ പേരുകള്‍ ഷാനവാസ് വെളിപ്പെടുത്താന്‍ കരുതിയിരുന്നു എന്നു വെളിപ്പെടുത്തുന്നവയാണ്.
ആധിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന് വല്ലാത്തൊരാവേശമായിരുന്നു. ഒരു ഉത്തമ മനുഷ്യ സ്‌നേഹിയെക്കൂടിയാണ് വിധി നേരത്തെ കവര്‍ന്നെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends