കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കാന്‍ എന്നെക്കിട്ടില്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എസ്.ശിവകുമാറിനും എ.പി.അനില്‍ കുമാറിനും രണ്ടാം നിരയില്‍ ഇരിപ്പിടം ഒരുക്കിയതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ ആദ്യ നിരയില്‍ നിന്ന് ഇറങ്ങി രണ്ടാമത്തെ നിരയില്‍ വന്നിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനും സ്പീക്കറിനും ആദ്യ നിരയില്‍ തന്നെ കസേര ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടു മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തത് വീഴ്ചയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഗെയിംസില്‍ കൂവാനായി ചിലരെ ചിലര്‍ ഹാജരാക്കി. സ്ഥിരം കൂവലുകാരായ അവര്‍ അവരുടെ ജോലി കഴിഞ്ഞ് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























