വി.എം. സുധീരന്റെ ആദര്‍ശംകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് പൊറുതിമുട്ടിയെന്ന് ഗോകുലം ഗോപാലന്‍

വി.എം. സുധീരന്റെ ആദര്‍ശംകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് പൊറുതിമുട്ടിയെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. എറണാകുളം പ്രസ് ക്‌ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം പല കോണ്‍ഗ്രസ് നേതാക്കളും തന്നോട് പറഞ്ഞിട്ടുണ്ട്. അരുവിപ്പുറത്തെ യോഗത്തില്‍ തന്നെ സുധീരന്‍ അവഹേളിച്ചതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിളിച്ച് ക്ഷമ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളാണ് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ ചെയ്യുന്നത്. അദ്ദേഹത്തിന് പ്രായോഗിക ബുദ്ധിയില്ല. അരുവിപ്പുറം സംഭവം തന്നെ വേദനിപ്പിച്ചു. ഗുരുദേവ സന്നിധിയില്‍ ഒരു വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ വച്ച് മറുപടി നല്‍കാതിരുന്നത്. താന്‍ മദ്യവ്യാപാരിയല്ല. തനിക്ക് 320 സ്ഥാപനങ്ങള്‍ ഉള്ളതില്‍ ഒന്നു മാത്രമാണ് സ്റ്റാര്‍ ഹോട്ടല്‍. ഒരു ബാര്‍ ഗുരുദേവ ധര്‍മ്മവേദിയുടെ ഭാരവാഹിയായ ഉടന്‍തന്നെ ഒഴിവാക്കി. സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുള്ളത് മാനദണ്ഡത്തിന്റെ ഭാഗമാണ്. ഇന്ന് കാണുന്ന സുധീരനെ സുധീരനാക്കിയത് തൃശൂരില്‍ മദ്യവ്യവസായിയായിരുന്ന രാഘവേട്ടനാണ്. സുധീരന്റെ ബന്ധുക്കള്‍ക്ക് ബാറുണ്ടോയെന്ന കാര്യം താന്‍ അന്വേഷിച്ചിട്ടില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























