നരഭോജി കടുവയുടെ ആക്രമണം: വയനാട്ടില്‍ പ്രതിഷേധം കത്തുന്നു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ടു വാഹനങ്ങളുള്‍പ്പെടെ അഞ്ചു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. വനംവകുപ്പ് ഓഫീസിനു സമരക്കാര്‍ തീയിടുകയും ചെയ്തു. കടുവയെ വെടിവയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണു വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ പാട്ടവയലില്‍ പ്രതിഷേധ സമരം നടക്കുന്നത്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി കോഴിക്കോട്-ഊട്ടി ദേശീയപാത നാട്ടുകാര്‍ ഉപരോധിക്കുകയാണ്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാട്ടവയല്‍ ചോലക്കടവ് കൈവട്ടം ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി(38)യുടെ മൃതദേഹവുമായാണു നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും കടുവയെ കൊല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണു പ്രതിഷേധക്കാര്‍. ഇതിനിടെ വനംവകുപ്പ് കടുവയ്ക്കായി വനത്തില്‍ തെരച്ചില്‍ നടത്തിവരികയാണ്. കടുവയെ പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായവും തേടിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അടുത്താണു സംഭവം നടന്ന പ്രദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























