അയ്യപ്പനെ കാണാൻ യുവതികളെ അനുവദിച്ചാൽ പള്ളിയിലും സ്ത്രീകളെ കയറ്റിയേക്കാം; ചൊവ്വാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി പത്തു ദിവസത്തിനകം കേസ് വീണ്ടും കേൾക്കും; ഉറ്റുനോക്കി രാജ്യം

ശബരിമല സംബന്ധിക്കുന്ന പുന:പരിശോധനാ ഹർജികളിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകുകയാണെങ്കിൽ മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കാനും പ്രാർത്ഥിക്കാനും സുപ്രീം കോടതി അനുമതി നൽകിയേക്കും.
ചൊവ്വാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി പത്തു ദിവസത്തിനകം കേസ് വീണ്ടും കേൾക്കുമെന്ന് പറഞ്ഞു. അതിന് മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞു. മറ്റൊരു കാരണം എന്താണെന്ന് പക്ഷേ കോടതി പറഞ്ഞില്ല. അത് ശബരിമലയാണെന്ന് മനസിലാക്കാം.
പള്ളി പ്രവേശം സംബന്ധിച്ച് ഫയൽ ചെയ്യപ്പെട്ട ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ നാലാഴ്ചത്തെ സമയം കക്ഷികൾ അവശ്യപ്പെട്ടപ്പോൾ അത് ജസ്റ്റിസ് എസ് എ ബോബ്ഡെ തള്ളി. പത്ത്ദിവസത്തിനകം മറുപടി ഫയൽ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ശബരിമലയിലെ യുവതീ പ്രവേശന ഹർജി നിലവിലുഉള്ളതു കൊണ്ടു മാത്രമാണ് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന ഹർജി പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസത്തിന്റെ വിഷയമായതിനാൽ അതിൽ ഇടപെടേണ്ട കാര്യമില്ലെനും ഏപ്രിലിൽ കേസ് ഫയൽ ചെയ്യപ്പെട്ടപ്പോൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ശബരിമല കേസ് വിശാല ബഞ്ചിന് വിടാനാണ് തീരുമാനമെങ്കിൽ സ്ത്രീ പ്രവേശനവും അങ്ങനെ തന്നെ ചെയ്യും.
അടുത്ത ചീഫ് ജസ്റ്റിസാണ് ജ.ബോബ്ഡെ. നവംബർ 18 നാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി സ്ഥാനം ഏൽക്കുന്നത്. അന്നു തന്നെ കേസ് പരിഗണിക്കുമെന്നാണ് കോടതിയുടെ സൈറ്റിൽ കാണുന്നത്. മുസ്ലീം വ്യക്തി നിയമ ബോർഡും മഹാരാഷ്ട്ര വഖഫ് ബോർഡുമാണ് ചെവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ നാലാഴ്ചത്തെ സമയം ചോദിച്ചത്. സുബേർ അഹമ്മദ്,അഹമ്മദ് നസീർ, യാസ്മിൻ സുബേർ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. കേന്ദ്ര നിയമ മന്ത്രാലയം,ന്യൂനപക്ഷ മന്ത്രാലയം, വനിതാ കമ്മീഷൻ എന്നിവരോട് റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളി. ഇക്കാര്യം സുപ്രീം കോടതി ചുണ്ടി കാണിച്ചിരുന്നു.
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം അയോദ്ധ്യാ കേസ് പോലെ വിവാദമാകാൻ തന്നെയാണ് സാധ്യത. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ അലയൊലികൾ ഇതു വരെ അവസാനിച്ചിട്ടില്ല. തമിനാട്ടിലെ മനീതി സംഘം മലയിൽ എത്തുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന് പകരം പ്രോത്സാഹനം നൽകാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ശ്രമവും ഇങ്ങനെ തന്നെയാണ്. എന്നാൽ ജസ്റ്റിസ് ബോബ്ഡെ വ്യത്യസ്തമായ വീക്ഷണം പുലർത്തുന്ന ന്യായാധിപനാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ കോടതി ഇടപെടുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. എന്നാൽ ഒരു ബെഞ്ചിന്റെ വിധിക്ക് പിന്നാലെ വരുന്നതിനാൽ പള്ളി പ്രവേശനവും സാധ്യമാകാനാണ് സാധ്യത.
ശബരിമല കേരളത്തെയായിരിക്കും ബാധിക്കുക. എന്നാൽ പള്ളി പ്രവേശനം ഇന്ത്യ ഒന്നാകെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സുപ്രീംകോടതിയിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്.
https://www.facebook.com/Malayalivartha



























