രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ പേരറിവാളന് ഒരു മാസത്തെ പരോള്‍, പിതാവിന്റെ ആരോഗ്യനില മോശമായ സാഹചര്യം കണക്കിലെടുത്താണ് നടപടി, പേരറിവാളന്‍ ഉള്‍പ്പെടെ ഏഴു പ്രതികളും 28 വര്‍ഷമായി തടവിലാണ്

രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചതായി വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പിതാവിന്റെ ആരോഗ്യനില മോശമായ സാഹചര്യം കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വര്‍ഷവും മദ്രാസ് ഹൈകോടതി ഉത്തരവ് പ്രകാരം പേരറിവാളന് രണ്ട് മാസത്തെ പരോള്‍ ലഭിച്ചിരുന്നു.
പേരറിവാളന്‍ ഉള്‍പ്പെടെ ഏഴു പ്രതികളും 28 വര്‍ഷമായി തടവിലാണ്. ഈയിടെ മകളുടെ വിവാഹത്തിന് നളിനിയും ഒന്നര മാസത്തെ പരോളിലിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ റോബര്‍ട്ട് പയസും മകന്റെ വിവാഹത്തിന് പരോള്‍ അപേക്ഷയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. 1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വച്ചായിരുന്നു സംഭവം. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha



























