Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒളിവ് ജീവിതം കരുതലോടെ... ഉയര്‍ന്ന റാങ്കോടെ എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്ന വിപിന് താത്പര്യം അമ്മയുടെ വഴിയായിരുന്നു; ലൂക്കും വാക്കും കൊണ്ട് എല്ലാവരുടേയും മനസിലിടം നേടി തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക്കിനെ പിടികൂടിയത് സാഹസികമായി; അര മണിക്കൂറോളം ഓടിയ കാര്‍ത്തിക്കിനെ അവസാനം കീഴ്‌പ്പെടുത്തി

08 NOVEMBER 2019 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

ഐ.പി.എസ്. ഓഫിസറുടെ വേഷത്തില്‍ വന്‍ തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് പോലീസിനെ വലച്ചത് ചെറുതായിട്ടല്ല. അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ ഓടിരക്ഷപ്പെട്ട വിപിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അവസാനം പോലീസിന്റെ പിടിയിലാകുമെന്ന ഘട്ടത്തില്‍ ഓടിയത് അര മണിക്കൂറോളമാണ്. ചിറ്റൂരിലൂടെ സിനിമാ സ്‌െറ്റെലിലായിരുന്നു പോലീസിന്റെ ചേസിങ്. വഴികള്‍ പരിചയമില്ലാതിരുന്നതു വിപിന്റെ വേഗം കുറച്ചു. പോലീസിന്റെ പിടിയില്‍നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി. ഡി.ഐ.ജിക്കു ലഭിച്ച നിര്‍ണായക സന്ദേശമാണ് വിപിനെ കുടുക്കിയത്.

കേരളം വിട്ട് അസമിലേക്കു കടക്കാനുള്ള പണം തേടി സുഹൃത്തിനെ വിളിച്ചതു പോലീസ് അറിഞ്ഞു. തുടര്‍ന്ന്, വിപിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. വരുന്ന വാഹനത്തിന്റെ നമ്പറടക്കം മനസിലാക്കി. ബുധനാഴ്ച െവെകിട്ട് ഏഴു മുതല്‍ പോലീസ് വിരിച്ച വലയിലേക്കാണു രാത്രി പത്തരയ്ക്കു ശേഷം വിപിന്‍ എത്തിയത്. സുഹൃത്തിന്റെ പക്കല്‍നിന്നു പണം വാങ്ങാനായി എത്തിയ വിപിനെ മഫ്തി വേഷത്തില്‍ പോലീസ് സംഘം വളഞ്ഞു. തുടര്‍ന്നുള്ള ഓട്ടമത്സരത്തില്‍ പോലീസ് വിപിനെ കീഴടക്കി.

പഠിക്കാന്‍ മിടുക്കനായ വിപിന്‍ പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നിരുന്നു. രണ്ടു വര്‍ഷം പഠിച്ചു. ക്രിക്കറ്റ് കമ്പം പഠനം തുലച്ചതോടെ പുറത്തുവന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു പോയെങ്കിലും അവിടെയും നിലയുറപ്പിച്ചില്ല. ഇടയ്ക്ക് അമേരിക്കയിലേക്കു കടക്കാനും ശ്രമിച്ചു. ബുദ്ധിയും മിടുക്കും അതോടെ തട്ടിപ്പിലേക്കു തിരിച്ചു. ഐ.പി.എസ് നേടി, അമ്മയ്‌ക്കൊപ്പം ബാങ്ക് വായ്പത്തട്ടിപ്പില്‍ സ്‌പെഷെലെസ് ചെയ്തു. ജമ്മു കശ്മീര്‍ കുപ്‌വാര അതിര്‍ത്തി ജില്ലയിലെ ഐ.പി.എസ്. ഓഫീസര്‍ സന്ദീപ് ചൗധരിയാണെന്നു പറഞ്ഞാണ് ചില തട്ടിപ്പുകള്‍ നടത്തിയത്.

കാറിലും ബുള്ളറ്റിലും മാറിമാറി യാത്ര ചെയ്തിരുന്ന വിപിന്‍ പോക്കറ്റില്‍ ചെറിയ തോക്കും കരുതിയിരുന്നു. ഐ.പി.എസുകാരുടെ യൂണിഫോം ഇന്റര്‍നെറ്റില്‍ പരതി വിദഗ്ധമായാണ് അനുകരിച്ചത്. നഗരത്തിലെ മള്‍ട്ടി ജിംനേഷ്യത്തിലെത്തി വ്യായാമവും നടത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വരുന്ന സമയം മനസിലാക്കി ഒഴിഞ്ഞുമാറിയാണ് എത്തിയിരുന്നത്. ക്ലീന്‍ ഷേവും ന്യൂജെന്‍ ഹെയര്‍സ്‌െറ്റെലുമായി പ്രത്യക്ഷപ്പെട്ടിരുന്ന വിപിന്‍ ഇന്നലെ പോലീസ് പിടിയിലായതോടെ പരിക്ഷീണനായി. എന്നാല്‍ കാര്യമായ പതര്‍ച്ച പ്രകടിപ്പിച്ചില്ല. ഡി.ഐ.ജി. ഓഫീസില്‍ പത്രസമ്മേളനത്തിനിടെയും തല ഉയര്‍ത്തിനിന്നു.

അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ ഓടിരക്ഷപ്പെട്ട വിപിനു പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു ഒളിവുജീവിതം. കുളിയും പ്രാഥമികകൃത്യങ്ങളും ട്രെയിനില്‍ത്തന്നെ. പാസഞ്ചര്‍ ട്രെയിനില്‍ കാര്യമായി പരിശോധന നടക്കാറില്ലെന്നതു പ്രയോജനപ്പെടുത്തിയായിരുന്നു യാത്രകള്‍. ദീര്‍ഘയാത്രകള്‍ ഒളിവുജീവിതത്തിന്റെ െദെര്‍ഘ്യവും നീട്ടി. കോയമ്പത്തൂരുള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു യാത്രകള്‍. ഇടയ്ക്കിടെ പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. പരിചയക്കാരില്‍ പലരെയും ഫോണ്‍ ചെയ്തു പണം ആവശ്യപ്പെട്ടു.

കാല്‍ ലക്ഷം രൂപ ആവശ്യപ്പെട്ടു വിളിവന്നയാള്‍ ഡി.ഐ.ജിയെ ബന്ധപ്പെട്ടു. അങ്ങനെ പുതിയ നമ്പര്‍ ലഭിച്ച പോലീസ്, അതു പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പണം െകെമാറ്റം ചിറ്റൂരിലാകാമെന്നു പറഞ്ഞു. കോയമ്പത്തൂരില്‍നിന്നു ചിറ്റൂരിലേക്കു എത്തുന്നതാണ് എളുപ്പമെന്നു പറഞ്ഞാണ് അവിടം തെരഞ്ഞെടുത്തത്. ഇതു ഡി.ഐ.ജി പറഞ്ഞതനുസരിച്ചായിരുന്നു. പുതിയ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ െസെബര്‍ സെല്‍ വഴി വിപിന്റെ നീക്കങ്ങള്‍ കൃത്യമായറിഞ്ഞു. പണം കിട്ടുമെന്ന പ്രതീക്ഷയിലെത്തി പിടിയിലുമായി.

അമ്മയ്ക്കു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് തട്ടിപ്പിനു തുടക്കമിട്ടത്. വ്യാജ സീലുകളും ബ്രോഷറുകളും ലെറ്റര്‍ഹെഡുമെല്ലാം പ്രഫഷനല്‍ രീതിയില്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. പോലീസുകാരെ വിരട്ടുകയും സല്യൂട്ട് അടിപ്പിക്കുകയുമാണ് പ്രധാനഹോബി. ഗുരുവായൂര്‍ ക്ഷേത്രം, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഐ.പി.എസ്. ഓഫീസറെന്നു സ്വയം പരിചയപ്പെടുത്തി. ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ചു വിവാഹവും കഴിച്ചു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെയാണ് പ്രണയവലയില്‍ കൊളുത്തിയത്. ഇവര്‍ക്കു ജോലി വാഗ്ദാനവും നല്‍കി.ബാങ്കുകളില്‍ നിന്നു ഇഷ്ടംപോലെ വായ്പ തരപ്പെടുത്തിയിരുന്നതിനാല്‍ പലയിടത്തും വായ്പാ തിരിച്ചടവു കൃത്യമായി നടത്തി.

അതോടെ സിബില്‍ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ന്നതായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ വായ്പയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞു. മുമ്പു തട്ടിപ്പുകേസില്‍ നാലുമാസം കോഴിക്കോടു ജയിലില്‍ കിടന്നിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ ഓഫീസറാണെന്നു പറഞ്ഞായിരുന്നു അന്നു തട്ടിപ്പ്. തുടര്‍ന്നും മറ്റു പല കേസുകളിലായി രണ്ടുതവണ ജയിലില്‍ കിടന്നു. ജാമ്യമെടുത്ത മുങ്ങിയ കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (4 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (38 minutes ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (53 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 hour ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (8 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (8 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (8 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (8 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (8 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (8 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (8 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (8 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

Malayali Vartha Recommends