Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

വീണ്ടും ഇടയുന്നു... സുകുമാരന്‍ നായരെ തള്ളി ബാലകൃഷ്ണ പിള്ള; അത് സംഘടനപരമായി ആലോചിച്ച് ചെയ്തതാണോ എന്ന് തനിക്ക് സംശയമുണ്ട്; സുകുമാരന്‍ നായര്‍ പറഞ്ഞത് എന്‍.എസ്.എസിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമല്ല

08 NOVEMBER 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

എന്‍എസ്എസിന്റെ അനിഷേധ്യ നേതാവാണ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്നാല്‍ എന്‍എസ്എസിന്റെ തണലില്‍ രാഷ്ട്രീയ നേട്ടം കൊയ്ത ആളാണ് ആര്‍. ബാലകൃഷ്ണ പിള്ള. എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവും പത്തനാപുരം താലൂക്ക് യൂനിയന്‍ ചെയര്‍മാനും കൂടിയാണ് ബാലകൃഷ്ണപിള്ള. ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന ഇവര്‍ ഇടയ്ക്ക് വച്ച് കലഹിച്ചിരുന്നു. അതിന്റെ ഫലം ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ ലഭിക്കുകയും ചെയ്തു.

ഇപ്പോള്‍ സുകുമാരന്‍ നായരുടെ ശരിദൂരത്തെ തള്ളി ബാലകൃഷ്ണ പിള്ള രംഗത്തെത്തിയിരിക്കുകയാണ്. എന്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് സമദൂരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സമദൂരം മാറ്റി ശരിദൂരം സ്വീകരിച്ചെന്ന് പത്രങ്ങളില്‍ കണ്ടു. പക്ഷേ, തങ്ങള്‍ക്കാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടില്ല. അത് സംഘടനപരമായി ആലോചിച്ച് ചെയ്തതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

സുകുമാരന്‍ നായര്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ശരിദൂരം എന്ന് പറഞ്ഞതായി അറിയില്ല. താന്‍ ഇപ്പോഴും എന്‍.എസ്.എസ് സമിതികളിലുണ്ട്. സുകുമാരന്‍ നായര്‍ പറഞ്ഞത് എന്‍.എസ്.എസിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമല്ല. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എന്‍.എസ്.എസിന്റെ നേതാക്കള്‍ കാലകാലങ്ങളില്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്‍.ഡി.പി എന്ന പാര്‍ട്ടി സ്ഥാപിക്കപ്പെട്ടു. പി.കെ. നാരായണപ്പണിക്കരും കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും നേരത്തേ എന്‍.ഡി.പി നേതാക്കളായിരുന്നു. മന്നത്ത് പത്മനാഭന്‍ പോലും എന്‍.എസ്.എസിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടില്ല. ശരിദൂരമെന്നത് സുകുമാരന്‍ നായരുടെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. തന്‍േറത് വ്യക്തിപരമായ അഭിപ്രായമെന്നാണ് സുകുമാരന്‍ നായര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പറഞ്ഞത്. അദ്ദേഹത്തിന് തന്റെ നിലപാട് തുടരാന്‍ അവകാശമുണ്ട്. നായര്‍ സമുദായം ഇന്ന രീതിയില്‍ വോട്ട് ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി എവിടെയും പറഞ്ഞതായി താന്‍ കേട്ടില്ല.

മുന്നാക്ക വികസന കോര്‍പറേഷന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന സുകുമാരന്‍ നായരുടെ അഭിപ്രായവും അദ്ദേഹം തള്ളി. എന്‍.എസ്.എസിന് ചില പരാതികളുണ്ടാകാം. മുന്നാക്ക കോര്‍പറേഷന് ലഭിക്കേണ്ട പണം ലഭിച്ചു. അത് മാര്‍ച്ചിനുള്ളില്‍ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുസരിച്ച് പട്ടിക തയാറാക്കിയതോടെ ആ പരാതിയിലും വലിയ കാര്യമില്ലെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.

അതേസമയം സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിട്ടുണ്ട്. ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ അനുസ്മരണത്തിലാണു വെള്ളാപ്പള്ളിയുടെ പരാമാര്‍ശം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.നവോത്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാടുകള്‍ കാടത്തമാണെന്നും സുകുമാരന്‍ നായര്‍ക്ക് ഈഴവ വിരോധമാണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സുകുമാരന്‍ നായര്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ജാതിപറഞ്ഞുള്ള എന്‍എസ്എസ് വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (5 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (39 minutes ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (54 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 hour ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (8 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (8 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (8 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (8 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (8 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (8 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (8 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (8 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

Malayali Vartha Recommends