Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഉടുതുണിയുരിഞ്ഞ് ഓടിയിട്ടും... ബസ് യാത്രയ്ക്കിടെയുണ്ടായ വല്ലാത്തൊരനുഭവം പങ്കുവച്ച് യുവതി; പുറത്തേക്ക് നോക്കി കൂകി വിളിച്ചെങ്കിലും ഒപ്പം യാത്ര ചെയ്തവരും പ്രതികരിച്ചില്ല; സംഭവം നടന്നത് കെഎസ്ആര്‍ടിസി സമരം നടത്തിയ ദിവസം

08 NOVEMBER 2019 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

ബസ് യാത്ര സ്ത്രീകളെ സംബന്ധിച്ച് പലപ്പോഴും കയ്പ്പുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. മതിയായ ബസും കാണില്ല ഉള്ള ബസില്‍ കയറിയാലോ ചിലരുടെ കൈയ്യിലിരിപ്പുകളും. മാന്യത കരുതി ചിലര്‍ അത് അത്ര കാര്യമാക്കാറില്ല. വഴക്കിനും മറ്റും പോകാന്‍ കഴിയില്ലെന്നത് തന്നെയാണ് കാരണം. എന്നാല്‍ പ്രതികരിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തന്നെ അപമാനിക്കാനായി ശ്രമം നടത്തിയ വ്യക്തിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഇക്കാര്യം വിവരിച്ച് യുവതി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനേയാണ്

സുഹൃത്തുക്കളെ,

ഒരു കെഎസ്ആര്‍ടിസി ബസ് യാത്രാനുഭവം പങ്കുവയ്ക്കുകയാണ്. അറിഞ്ഞവര്‍ ഉണ്ട്... അറിയാത്തവരും.. വാര്‍ത്ത ശരിക്കു അറിയാത്തവരും. തിങ്കളാഴ്ച കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നതിന്റ ഭാഗമായി സര്‍വീസ് കുറവായിരുന്നുവല്ലോ. അന്നേ ദിവസം അടിയന്തിരമായി തിരുവനന്തപുരം ചെല്ലേണ്ടുന്നതിന്റെ ഭാഗമായി ഞാന്‍ പുത്തൂര്‍മുക്കില്‍ നിന്നും ഒരു ഓര്‍ഡിനറി ബസില്‍ കൊട്ടാരക്കര ഇറങ്ങാം എന്ന് കരുതി കയറി. ഭാഗ്യത്തിന് സീറ്റും കിട്ടി.

അങ്ങനെ അങ്ങനെ യാത്രചെയ്യുമ്പോള്‍ ആണ് മൈലം എംജിഎം സ്‌കൂള്‍ കഴിഞ്ഞുള്ള റയില്‍വേ മേല്‍പ്പാലത്തില്‍ വച്ചു എന്റെ തോള്‍വശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത് . അത്യാവശ്യം utlra feminist താത്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നതുകൊണ്ടു തന്നെ പ്രതികരണ ശേഷി നഷ്ടപെട്ടിട്ടേയില്ല.. കയ്യിലിരുന്ന ഫോണുള്‍പ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറില്‍ ഞാന്‍ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്... ഡ്രൈവര്‍ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിര്‍ത്തി. അവന്‍ കുതറുന്നുണ്ടായിരുന്നു.

'ഈ പെണ്ണിനെന്താ ഞാനൊന്നും ചെയ്തില്ലേ' എന്നൊക്കെ പുലമ്പുന്നും ഉണ്ടായിരുന്നു.. എനിക്കും അയാള്‍ക്കും തമ്മില്‍ ഒരു മല്‍പ്പിടിത്തം നടത്താനുള്ള സ്ഥലം വായടഞ്ഞുപോയ എന്റെ പ്രിയ സഹയാത്രികര്‍ ഒരുക്കിത്തന്നു. പലരോടും പറഞ്ഞു. ചേട്ടാ ഇയാളെന്ന insult ചെയ്യാന്‍ ശ്രമിച്ചു എന്ന്. കണ്ടക്ടര്‍ ഉള്‍പ്പെടെ ആരും മിണ്ടിയില്ല.. ഇതിനൊരു അപവാദമെന്നോണം ചില ചേച്ചിമാര്‍ 'യ്യോ..ഇങ്ങോട്ടൊന്നും കൊണ്ടുവരല്ലേ' എന്നൊക്കെ പറയുന്നതായും എനിക്കോര്‍മയുണ്ട്.. അടുത്ത ഓപ്ഷന്‍ വെളിയില്‍ നിന്ന് ബസിലേക്ക് ഉറ്റുനോക്കുന്ന കുറച്ചുപേര്‍ ആയിരുന്നു. അവരോടും കാര്യം ഉറക്കെ വിളിച്ചുകൂവി തന്നെ പറഞ്ഞു.. 'വലിച്ചിറക്ക് ചേച്ചി അവനെ' എന്ന് ആരൊക്കെയോ വിളിച്ചുകൂവി.. കൃത്യമായി ഓര്‍മയില്ല ആരൊക്കെയോ സഹായിച്ചു. അയാളെ ബസില്‍ നിന്ന് ഇറക്കാന്‍.

ഞാന്‍ അയാളെ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു എന്റെ ഫോണ്‍ എടുത്തു. അപ്പോളേക്കും ആളുകള്‍ കൈകാര്യം ചെയ്യും എന്നായപ്പോള്‍ എല്ലാരേം തട്ടിക്കളഞ്ഞു അയാള്‍ ഓടെടാ ഓട്ടം...(സ്ഥിരം ഓടാറുള്ളതാണെന്നു ഓട്ടം കണ്ടിട്ടും നാട്ടിലെ ചില സുഹൃത്തക്കള്‍ വഴിയും അറിഞ്ഞു ) അതും സ്വന്തം മുണ്ടും ചെരിപ്പും ഒക്കെ ഊരിക്കളഞ്ഞിട്ടാന്നെ... ന്തായാലും നല്ല ഓട്ടക്കാരനാണ് .. പുറകെ ഓടിയ ചേട്ടന്‍മ്മാര്‍ (പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണന്‍ സര്‍ ഉള്‍പ്പെടെ ) മറിഞ്ഞുവീണു.. (കാല്‍മുട്ട് പൊട്ടി വീുെശമേഹശലെറ ആകേണ്ടിയും വന്നു ഒരാള്‍ക്ക് )

ഞാന്‍ 100 ലേക്ക് വിളിച്ചു. പക്ഷെ ഒരു stressed situationil 1/2 അക്കങ്ങളില്‍ ഒക്കെ അമര്‍ത്താന്‍ പറയുമ്പോള്‍ ആര്‍ക്കാ പറ്റുക. കാള്‍ കട്ടായി. പിന്നെ നമ്മുടെ 1515 ലേക്ക് വിളിച്ചു. pink police ലൊക്കേഷന്‍ ചോദിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ഒരു സിനിമാക്കഥ പോലെ എനിക്ക് തോന്നുന്നു. MC റോഡിലൂടെ ബസ് വന്നവഴി. ഉടുതുണിയുരിഞ്ഞു ഓടുന്ന പ്രതി. പുറകെ ഓടിയെത്താന്‍ കഴിയാത്ത ചേട്ടന്മാര്‍. മറിഞ്ഞുവീണ ഒരു ചേട്ടന്‍ ഉള്‍പ്പെടെ ചിലര്‍ ബൈക്കില്‍ ഫോളോ ചെയ്യുന്നു.

ഓടുന്നയാളുടെ എതിര്‍ ദിശയില്‍ ഒരു രക്ഷകനെ പോലെ (എന്റെ ) ഓട്ടോയില്‍ യാത്രചെയ്യുന്ന നൂറനാട് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സാറും ഓട്ടോയില്‍ നിന്നിറങ്ങി പ്രതിയെ ഓടിച്ചിട്ട് പിടിച്ചു.(ഒരുപക്ഷെ സാര്‍ വന്നില്ലായിരുന്നുവെങ്കില്‍ പ്രതി ഓടി രക്ഷപെടാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു ) ഇതിനോടകം തന്നെ കൊട്ടാരക്കര സ്‌റ്റേഷനിലും എന്റെ ഭര്‍ത്താവിനെയും ഞാന്‍ വിവരമറിയിച്ചു. സ്‌കൂളില്‍ നിന്ന് അദ്ദേഹവും അപ്പോള്‍ തന്നെ ഇറങ്ങുകയുണ്ടായി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കൊട്ടാരക്കര എസ്‌ഐ രാജീവ് സാറും സംഘവും പിങ്ക് പൊലീസുമെത്തി. പ്രതിയെ ജീപ്പില്‍ കയറ്റി. ഒപ്പം ഞാനും. ഇതാണ് സംഭവം

പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഞാന്‍ സ്‌റ്റേറ്റ്‌മെന്റ് കൊടുക്കകയും മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട പ്രതി റിമാന്‍ഡിലായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (4 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (38 minutes ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (53 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 hour ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (8 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (8 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (8 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (8 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (8 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (8 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (8 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (8 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

Malayali Vartha Recommends