Widgets Magazine
04
Jun / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ

എല്‍എച്ച്‌ബി കോച്ചുമായി പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

08 NOVEMBER 2019 05:20 PM IST
മലയാളി വാര്‍ത്ത

പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്‌സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്‌സ്പ്രസ് ഓടുന്നത്.

ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.

വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്സ്‌പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടരുമ്ബോള്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്. ഒരു സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടറുണ്ടാകും. അങ്ങനെ എന്തുകൊണ്ടും അടിപൊളി. മുഖമാറി തീവണ്ടി ഓടുമ്ബോള്‍ സ്ഥിര യാത്രക്കാര്‍ ആവേശത്തിലാണ്. സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ ആവശ്യപ്പെടുന്നു.

എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകും. ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കംബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്.

ഏറെ കാത്തിരിപ്പിനൊടുവിലാണു ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്‍എച്ച്‌ബി കോച്ചുകള്‍ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയില്‍ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയര്‍ കാര്‍ അല്ലാത്ത 3 ജനറല്‍ കോച്ചുകളും വൈകാതെ ചെയര്‍ കാറാക്കി മാറ്റും. ജര്‍മനിയിലെ അല്‍സ്റ്റോം കമ്ബനി നിര്‍മ്മിക്കുന്ന എല്‍എച്ച്‌ബി കോച്ചുകള്‍ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്‌പ്രസുകള്‍ക്കു വേണ്ടി റെയില്‍വേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച്‌ ഫാക്ടറിയില്‍ ഇവ നിര്‍മ്മിച്ചു തുടങ്ങി. അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ കോച്ചുകള്‍ തമ്മില്‍ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാല്‍ ശബ്ദം കുറവാണ്. എല്‍എച്ച്‌ബി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാമെന്നതും പ്രത്യേകതയാണ്.

യാത്രക്കാരില്‍ നിന്നു മികച്ച പ്രതികരണമാണു പുതിയ കോച്ചുകള്‍ സംബന്ധിച്ചു ലഭിക്കുന്നത്. വീതി കൂടിയ സീറ്റുകളും കാലുകള്‍ നീട്ടി വയ്ക്കാനുള്ള സ്ഥല സൗകര്യവുമാണ് പ്രധാന ആകര്‍ഷണം. പഴയ ഇടുങ്ങിയ സീറ്റുകളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്നവര്‍ക്ക് പുതിയ കോച്ചുകള്‍ വലിയ ആശ്വാസമാണ്. പുഷ്ബാക്ക് സീറ്റുകളാണ് ജനറല്‍ കോച്ചുകളിലുള്ളത്. എസി ചെയര്‍കാറിലും മികച്ച സീറ്റുകളാണുള്ളത്. നല്ല സ്ഥല സൗകര്യവുമുണ്ട്. വേണാടിന് പുതിയ കോച്ചുകള്‍ കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്ഥിരം യാത്രക്കാര്‍ പറഞ്ഞു. എ.സി. അടുക്കളയോടു കൂടിയതാണു പുതിയ ട്രെയിന്‍.
.ഒരു വര്ഷം മുൻപ് വേണാടിന്റെ കോച്ചുകൾ മാറിയിരുന്നെങ്കിലും യാത്രക്കാരുടെ പരാതികൾ വർധിച്ചിരുന്നു യാത്രക്കാര്‍ക്കു സ്വസ്ഥമായി ഇരിക്കാന്‍ കഴിയാത്ത വിധമുള്ള സീറ്റ് സംവിധാനവും ടോയ്ലെറ്റ് സംവിധാനവുമൊക്കെയാണു യാത്രക്കാരുടെ പരാതി വര്‍ധിക്കാന്‍ കാരണമായിരുന്നു. കോച്ചുകള്‍ക്കു കുലുക്കമേറിയതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നു യാത്രക്കാര്‍ റെയില്‍വേയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പുതിയ കോച്ചുകള്‍ അനുവദിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃ​ഥ്വിരാ​ജി​നൊപ്പം മടങ്ങിയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്  (2 hours ago)

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു  (2 hours ago)

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു  (3 hours ago)

ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന  (3 hours ago)

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്‍കി മുഖ്യമന്ത്രി  (3 hours ago)

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു; പ്രതിഷേധവുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി  (3 hours ago)

കര്‍ഷകര്‍ക്ക് സഹായമായി അവശ്യസാധന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം  (4 hours ago)

വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ല; വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി  (4 hours ago)

വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍; മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍  (5 hours ago)

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു.; മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി  (5 hours ago)

ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം..കൗമാരക്കാ‍ർ പിടിയിൽ..  (5 hours ago)

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം": ഭാഗ്യലക്ഷ്മി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു  (6 hours ago)

വയറ്റിലെ വാവ ഇടംകൈ കൊണ്ടു മുഖം മറയ്ക്കുമത്രെ!  (6 hours ago)

Malayali Vartha Recommends