പലഭാഗങ്ങളായി സൂക്ഷിച്ച ആറ് തോക്കുകൾ ; നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച തോക്കുകള്‍ പിടികൂടി; ദുബായില്‍നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍നിന്നാണ് തോക്കുകള്‍ പിടിച്ചെടുത്തത്; പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി അയച്ചു

കൊച്ചി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. തോക്കുകള്‍ പലഭാഗങ്ങളായി വേര്‍പെടുത്തിയാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി അയച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ദുബായില്‍നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍നിന്നാണ് തോക്കുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ആഗസ്റ്റിൽ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പത്ത് വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശി രഘുരാമനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ യാത്രക്കാരന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് ബോധ്യമായിരുന്നു. എന്നാല്‍ തിരകള്‍ വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയിരുന്നു.
ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, തീവ്രവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) രാജ്യത്ത് പടർന്നു പിടിക്കുകയാണെന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വെളിപ്പെടുത്തലിനെ തുടർന്ന് കേരളം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്. കേരളവും കർണാടകയും ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലായി ജെഎംബി പ്രവർത്തനം സജീവമാണെന്ന എൻഐഎ മേധാവി വൈ.സി.മോദി വ്യക്തമാക്കിയിരുന്നു. 2014-18 വരെ ബെംഗളൂരുവിൽ മാത്രം ജമാഅത്തുൽ മുജാഹിദ്ദീൻ 22 ഒളിത്താവളങ്ങൾ ഒരുക്കിയിരുന്നെന്ന് എൻഐഎ ഇൻസ്പെക്ടർ ജനറൽ അലോക് മിത്തലും വ്യക്തമാക്കി. രോഹിൻഗ്യൻ അഭയാർഥി പ്രശ്നത്തിനു പകരം വീട്ടാനായി ബെംഗളൂരു കേന്ദ്രമാക്കി ദക്ഷിണേന്ത്യയിലെ ബുദ്ധവിഹാരങ്ങൾ തകർക്കാനായിരുന്നു നീക്കം.
https://www.facebook.com/Malayalivartha



























