വാറ്റ് കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്

വാറ്റ് കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവശ്യമായ പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചത്. മൊഡ്യൂളിലെ തകരാര്‍ മൂലം നോട്ടീസിന് അന്തിമ രൂപം നല്‍കുമ്പോള്‍ മാത്രമേ തകരാര്‍ മനസിലാക്കാന്‍ സാധിക്കൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഈ ഊരാക്കുടുക്കില്‍ വ്യാപാരികളെ ചാടിച്ചത് എങ്ങനെയാണെന്ന് സര്‍ക്കാര്‍ പരിശോധിക്കും. നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടാവില്ലെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി വ്യാപാരികള്‍ക്ക് മേലുള്ള കാര്‍പ്പറ്റ് ബോംബിങ് ആണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
ധനവകുപ്പിന് മേല്‍ മന്ത്രി തോമസ് ഐസക്കിന് നിയന്ത്രണമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha



























