ഔഷധി പഞ്ചകര്‍മ്മ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 23 പുതിയ തസ്തികകള്‍

പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ തൃശൂരിലെ പഞ്ചകര്‍മ്മ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 23 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1 ആശുപത്രി സൂപ്രണ്ട്, 16 മാസിയര്‍, 4 നഴ്‌സിംഗ് സ്റ്റാഫ്, 2 ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ഔഷധി പഞ്ചകര്‍മ്മ ഹോസ്പിറ്റലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജജമായ നവീകരിച്ച ബ്ലോക്കിന് വേണ്ടിയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. 100 കിടക്കകള്‍ സജ്ജമായ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
2004ല്‍ 25 കിടക്കകളുള്ള ആശുപ്രതിയായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഇന്ന് നൂറുകണക്കിന് രോഗികള്‍ക്ക് ഒ.പി., ഐ.പി. വിഭാഗങ്ങളിലായി ചികിത്സ നല്‍കിവരുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ച ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha



























