നാം ഒന്ന് ...ഹിന്ദു-മുസ്‌ലിം ഭായ് ഭായ്; മതസൗഹാര്‍ദം നിറയുന്ന സോഷ്യൽ മീഡിയ

രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന കാത്തിരിക്കുന്ന അയോധ്യ വിധി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററിലും നിറയുകയാണ് അയോധ്യ. 'നമ്മള്‍ ഒന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം നിറയുന്നത്. ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗോടു കൂടിയാണ് വൈറലാകുന്നത്. 12,000 ല്‍ അധികം ട്വീറ്റുകളാണ് ഇത്തരത്തില്‍ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സു പ്രീം കോടതി അയോധ്യ വിധി പ്രസ്താവിക്കുമ്ബോള്‍ രാജ്യം അങ്ങേയറ്റം ആകാംക്ഷയിലും കനത്ത സുരക്ഷിയിലുമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും മതസ്പര്‍ദയും വളര്‍ത്താനുള്ള നീക്കങ്ങളെ തടയാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റായിരിക്കുന്നത് 'ഹിന്ദു-മുസ്‌ലിം ഭായ് ഭായ്' എന്നൊരു ഹാഷ്ടാഗാണ്.
22,000ല്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ട്ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മതസൗഹാര്‍ദത്തെക്കുറിച്ചും ഇന്ത്യയുടെ മതേതരത്വത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ട്വീറ്റുകളാണ് ഇതില്‍ നിറയുന്നത്. സ്‌നേഹമാണ് ഏറ്റവും വലുതെന്നും സംയമനം പാലിക്കണമെന്നും ഈ ഹാഷ്ടാഗിന് കീഴില്‍ ആളുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് ഇതില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമെല്ലാമുള്ള നിരവധി ട്വീറ്റുകളാണ് ഇതിനോടകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാല്‍ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയാ ഉപയോഗവും ഓണ്‍ലൈന്‍ ഇടപടെലും ശ്രദ്ധിക്കണെമന്ന് ജനങ്ങള്‍ക്ക് കനത്ത നിര്‍ദേശവും നല്‍കിയിരുന്നു.
ബാബാരി മസ്ജിദ് പൊളിച്ചതിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് സുപ്രീംകോടതി വിധി പറയുന്നത്. അതിവൈകാരികമായി ഇരുവിഭാഗങ്ങളും വിധിയെ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് രാജ്യത്ത് കടുത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.
എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
https://www.facebook.com/Malayalivartha



























