മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയ്യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രകാശ് കാരാട്ടും അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞു

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയ്യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രകാശ് കാരാട്ടും അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് പിന്നാലെ പി.ബിയിലും പിണറായിക്കെതിരെ പടയൊരുക്കം തുടങ്ങിയതോടെ സര്‍ക്കാരിലും മുന്നണിയിലും പാര്‍ട്ടിയിലും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി പിണറായി. ആരുടെയെങ്കിലും കയ്യില്‍ നിന്ന് പിടിച്ചെടുത്താല്‍ മാവോയിസ്റ്റ് ആകില്ലെന്നും പന്തീരങ്കാവില്‍ പാര്‍ട്ടി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിയായ നടപടിയല്ലെന്നും കേരളത്തില്‍ വന്ന് കാരാട്ട് തുറന്നടിച്ചു. ലാവ്‌ലിന്‍, വി.എസ്-പിണറായി പോര് തുടങ്ങിയ വലിയ വിഷയങ്ങള്‍ വിവാദമായപ്പോഴൊന്നും കാരാട്ട് പരസ്യപ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.
ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയും പി.ബി അംഗം എം.എ ബേബിയും ആദ്യമേ വിമര്‍ശനം ഉന്നയിച്ചെങ്കിലും അതില്‍ ഉള്‍പ്പാടി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യാഖ്യാനിക്കാമായിരുന്നു. എന്നാല്‍ പിണറായിയുമായി ആശയപരമായും അല്ലാതെയും അടുപ്പംപുലര്‍ത്തുന്ന കാരാട്ട് വെടിപൊട്ടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെങ്കിലും അതിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന് അറിയില്ല. ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ പന്തീരങ്കാവിലെ യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ പൊലീസ് ഉറച്ച് നില്‍ക്കുകയും അതിനുള്ള തെളിവുകള്‍ വിശദമാക്കുകയും ചെയ്തതോടെ അറസ്റ്റിലായ അലനെയും താഹയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ആലോചിക്കുന്നുണ്ട്.
ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പലപ്പോഴും പാര്‍ട്ടിയുടെ പൊലീസ് നിലപാട് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന ആക്ഷേപം എല്ലാ ജില്ലാകമ്മിറ്റികളിലും ശക്തമാണ്. പൊലീസ് നടപടിക്കെതിരെ സി.പി.ഐയും ഇടഞ്ഞ് നില്‍ക്കുകയാണ്. അവരുടെ നിലപാടിന് മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണയുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ഏറെ നിര്‍ണായകമാണ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെല്ലാം പിന്തുണ നല്‍കുന്നയാളായിരുന്നു പ്രകാശ് കാരാട്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്യൂരിയുടെ നിലപാടിനെ കൈകോര്‍ത്ത് എതിര്‍ത്തവരാണ് കാരാട്ടും പിണറായിയും. ഹൈദരാബാദ് സമ്മേളനത്തില്‍ വീണ്ടും യെച്യൂരി വരാതിരിക്കാന്‍ ഇരുവരും ആവുന്നത് ശ്രമിച്ചെങ്കിലും സമവായം എന്നനിലയില്‍ യെച്യൂരിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.
മാവോയിസ്റ്റ് വിഷയത്തില്‍ പാര്‍ട്ടിയിലെ പലരും ചാനല്‍ ചര്‍ച്ചകളിലും മറ്റും സര്‍ക്കാരിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും അവരെല്ലാം കടുത്ത അതൃപ്തരാണ്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ പലപ്പോഴും നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെ ആരോപണം ശക്തമാണ്. ഇതിനെല്ലാം മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നും എങ്ങനെ പ്രതിരോധിക്കുമെന്നും കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha



























