Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

പാര്‍ട്ടിക്കകത്ത് കോലാഹലം ഉയരുമ്പോഴും... സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ശരി; മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് അടിച്ച് ബിജെപി മുഖപത്രം; പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യുഎപിഎ ചുമത്തിയ നടപടിയുമായി മുന്നോട്ടു പോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹം

09 NOVEMBER 2019 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

ശത്രുക്കളുടെ അഭിനന്ദനത്തിന് എന്നും പുതുമയുണ്ട്. അത്തരമൊരു നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യ ലേഖനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അഭിനന്ദിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ജന്മഭൂമി സല്യൂട്ട് നല്‍കിയിരിക്കുന്നത്.

കെ കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലുള്ള ലേഖനം നല്‍കിയിരിക്കുന്നത്. മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകമായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്‌ബോഴാണ് പിന്തുണക്കുന്ന ലേഖനം ജന്മഭൂമി പുറത്ത് വിട്ടത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യുഎപിഎ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയും ലേഖനം അഭിനന്ദിക്കുന്നുണ്ട്.

ഇങ്ങനെയാണ് ലേഖനം നീളുന്നത്. പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഈ ലേഖകന്‍. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം കാരണം. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎ

പിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയത്.

മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സിപിഐയും കോണ്‍ഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സിപിഐ പറയുന്നത്. കോണ്‍ഗ്രസ് അത് ഏറ്റുപാടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. കോണ്‍ഗ്രസുകാരും പോലീസുകാരുമടക്കം പതിനാലായിരത്തില്‍പരം ആളുകളെ മാവോയിസ്റ്റുകള്‍ ചുട്ടുകൊന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. വയനാട്ടില്‍ ഏതാനും വര്‍ഷം മുമ്പേ മാവോവേട്ട നടത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തരം ഭരിച്ചപ്പോഴാണെന്ന സത്യം പോലും കോണ്‍ഗ്രസുകാര്‍ വിസ്മരിക്കുന്നു. ആരോഗ്യം ക്ഷയിച്ച് കീഴടങ്ങാന്‍ വന്നവരെയാണ് പിണറായി സര്‍ക്കാര്‍ വെടിവച്ചിട്ടതെന്നും സിപിഐയും കോണ്‍ഗ്രസും പറയുന്നു. കീഴടങ്ങാന്‍ വന്ന ആരോഗ്യശേഷി നഷ്ടപ്പെട്ടവര്‍ നടന്നത് എകെ47 ഊന്നുവടിയും കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നു.

യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. സി

പിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ പിണറായി വ്യക്തമാക്കുകയായിരുന്നു. എന്‍ഐഎ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തില്‍ ഉണ്ടാവുമെന്നും പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാല്‍ പോലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും

പിന്നീട് അത് വന്‍ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (10 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (19 minutes ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (26 minutes ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (41 minutes ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (1 hour ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (1 hour ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (2 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (2 hours ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (9 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (9 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (9 hours ago)

Malayali Vartha Recommends