Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

മോദിജിയുടെ സ്റ്റാർടൈം അയോധ്യയിലും; അയോദ്ധ്യയിലെ തർക്ക ഭൂമി കേന്ദ്ര സർക്കാരിന് രാമക്ഷേത്രം നിർമ്മിക്കാൻ നൽകിയതോടെ ഉയർന്നത് നരേന്ദ്ര മോദിയുടെ ശിരസ്; നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടിയാണെന്ന് ആർ എസ് എസ്

09 NOVEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

അയോദ്ധ്യയിലെ തർക്ക ഭൂമി കേന്ദ്ര സർക്കാരിന് രാമക്ഷേത്രം നിർമ്മിക്കാൻ നൽകിയതോടെ ഉയർന്നത് നരേന്ദ്ര മോദിയുടെ ശിരസ്. ഇനി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വസ്ഥമായി ഉറങ്ങാം. നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടിയാണെന്ന് ആർ എസ് എസ് വിശ്വസിക്കുന്നു. യു പിയിൽ നിന്നും കോൺഗ്രസ് ഇല്ലാതായത് അയോധ്യയിൽ പള്ളി പൊളിച്ചതോടെയാണ്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ രാജ്യത്ത് സമാധാനന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ആവശ്യമില്ലാത്ത പ്രസ്താവനകൾ ഇറക്കി ആരെയും പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം കേന്ദ്രമന്ത്രിസഭാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

സമസ്ത വിഭാഗം ജനങ്ങളെയും പ്രീണിപ്പിക്കുന്ന നിലപാടാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. തർക്കഭൂമി കക്ഷികൾക്ക് വിട്ടുകൊടുക്കാതെ കേന്ദ്രത്തിന് നൽകിയ നടപടി പരക്കെ ശ്ലാഘിക്കപ്പെട്ടിരിക്കുന്നു. മതനിരക്ഷേതക്കും നിയമ വാഴ്ചക്കും വേണ്ടിയുള്ള വിധിയാണ് ഇത്. അലഹബാദ് ഹൈക്കോടതി വിധി കോടതി പൂർണമായി തള്ളി . വിശ്വാസത്തെ അടിസ്ഥാനമാക്കി തീരുമാനമെടുത്തതു കൊണ്ടാണ് അലഹബാദ് വിധി കോടതി തള്ളി. ശ്രീരാമന്റെ ജന്മ സ്ഥലമാണ് അയോധ്യ എന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. വിഷയം എന്നന്നേക്കുമായി വലിച്ചുനീട്ടാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങിയ തർക്കത്തിനാണ് അവസാനം കണ്ടിരിക്കുന്നത്. വിധിയിൽ എതിരഭിപ്രായം ഉള്ളവർക്ക് തിരുത്തൽ ഹർജി ഫയൽ ചെയ്യാം.എന്നാൽ സുന്നി വഖഫ് ബോർഡ് ഇതിൽ തർക്കം ഉന്നയിക്കാൻ സാധ്യതയില്ല. കാരണം സുപ്രീം കോടതിയുടെ വിധി പൂർണമായും അംഗീകരിക്കും എന്ന് മുസ്ലീം സംഘടനകൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 67 ഏക്കർ സ്ഥലം അയോധ്യയിൽ നിന്നും ഏറ്റെടുത്തത്. ഇതിൽ നിന്നല്ല അഞ്ചേക്കർ മുസ്ലീം സമുദായത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കോർട്ടിലാണ് പന്ത് എത്തിയിരിക്കുന്നത്. 3 മാസത്തിനകം ട്രസ്റ്റുണ്ടാക്കി ക്ഷേത്ര നിർമ്മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. അഞ്ചേക്കർ ഭൂമി വിട്ടു കൊടുക്കേണ്ട ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിനാണ്. അതായത് കേന്ദ്ര സർക്കാരിനെ പിണക്കി കൊണ്ട് ഒരു തീരുമാനത്തിലെത്താൻ ഹിന്ദു, മുസ്ലീം സമുദായങ്ങൾക്ക് കഴിയില്ല. അഞ്ചേക്കർ ഭൂമി അനിയോജ്യമായ സ്ഥലം നൽകണമെന്നാണ് കോടതി പറഞ്ഞത്. 5 ഏക്കറിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോർഡിനാണ്. അതേ സമയം പൊളിച്ച പള്ളി പകരം നിർമ്മിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

നരേന്ദ്ര മോദിക്ക് സുപ്രീം കോടതി വിധി ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ക്ഷേത്രം പണിയണമെന്ന ആർ എസ് എസ് ആവശ്യം മോദിക്ക് സമ്മർദ്ദം കൂടാതെ നടപ്പിലാക്കാം. ബിജെപിയെ അധികാരത്തിൽ ഏറ്റിയത് അയോദ്ധ്യയാണ്. എൽ കെ അധ്വാനിയുടെയും എ. ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ബിജെപി ഇന്ത്യയിൽ വളർന്നത് അയോധ്യയുടെ പേരിലാണ്.

അതേസമയം വിധി ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നെങ്കിൽ അത് നരേന്ദ്രമോദിക്ക് വലിയ വെല്ലുവിളിയായി മാറുമായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാർടൈം തന്നെയാണ് ഉണ്ടായിരിക്കുന്നത്. വിധി വന്നശേഷവും രാജ്യത്ത് സമാധാനം പുലർന്നതും നരേന്ദ്ര മോദി നടത്തിയ നയപരമായ നീക്കം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (6 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (21 minutes ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (30 minutes ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (58 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (2 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (2 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (3 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (3 hours ago)

Malayali Vartha Recommends