ഏറ്റുമാനൂരിലെ ഒരു സ്കൂളിലെ സംഗീത അധ്യാപകൻ പാട്ടുപഠിപ്പിക്കുമ്പോൾ താളം പിടിക്കുന്നത് പെൺകുട്ടികളുടെ ദേഹത്ത് ....തൊട്ടും തലോടിയും ഉള്ള പാട്ട് പഠിപ്പിക്കലിനെക്കുറിച്ച് കുട്ടികൾ പരാതി നൽകിയെങ്കിലും അധികൃതർ കാര്യമാക്കിയില്ല ....; ഒടുവിൽ രക്ഷിതാക്കൾ ഇടപെട്ട് അറസ്റ്റിലായ അധ്യാപകനെതിരേ 15 കേസുകൾ

ഏറ്റുമാനൂരിലെ ഒരു സ്കൂളിലെ സംഗീതാധ്യാപകൻ വിദ്യാർത്ഥിനികളെ പാട്ടുപഠിപ്പിക്കുമ്പോൾ താളമിടുന്നത് പെൺകുട്ടികളുടെ ദേഹത്ത് ... കുട്ടികൾ അധ്യാപികയോടും പ്രഥമാധ്യാപകനോടും അദ്ധ്യാപകന്റെ ലീലാവിലാസങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് സംഗീതാധ്യാപകന്റെ ശല്യം രൂക്ഷമാകുകയും കുട്ടികൾ രക്ഷാകർത്താക്കളെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന്റെ പേരിൽ കേസിൽപ്പെട്ടപ്പോൾ കക്ഷി മുങ്ങി . . ഇന്നലെ അധ്യാപകനെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തി. ഏറ്റുമാനൂരിലെ ഒരു സ്കൂളിലെ സംഗീതാധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു (51) വിനെയാണ് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ അറസ്റ്റു ചെയ്തത്.
പോക്സോ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. 15 കേസുകളാണ് അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തതെന്ന് ഡിവൈഎസ്പി അറിയിച്ചു. 15 പെണ്കുട്ടികൾ അധ്യാപകനെതിരേ മൊഴി നല്കിയിട്ടുണ്ട്.
കുട്ടികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥിനികളുടെ പരാതി. സംഗീതാധ്യാപകന്റെ ശല്യം രൂക്ഷമായപ്പോഴാണ് കുട്ടികൾ രക്ഷാകർത്താക്കളെ വിവരം ധരിപ്പിച്ചത് . രക്ഷിതാക്കൾ കോട്ടയം എസ് പിക്കു പരാതി നല്കി
എസ്പിയുടെ നിർദേശാനുസരണം അന്വേഷണം നടത്തിയ പോലീസ് പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംഗീതാധ്യാപകനെ ഡിവൈഎസ് പി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























