Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

അയോധ്യയിലെ വിശ്വാസം ശബരിമലയെ തുണയ്ക്കുമോ; വിശ്വാസത്തിന്റെ പേരിൽ അയോദധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി അടുത്ത ദിവസങ്ങളിൽ വരുന്ന ശബരിമല പുന:പരിശോധനാ ഹർജിയെയും സ്വാധീനിക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ദിവസങ്ങൾക്കകം മറുപടി അറിയാം

09 NOVEMBER 2019 05:29 PM IST
മലയാളി വാര്‍ത്ത

വിശ്വാസത്തിന്റെ പേരിൽ അയോദധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി അടുത്ത ദിവസങ്ങളിൽ വരുന്ന ശബരിമല പുന:പരിശോധനാ ഹർജിയെയും സ്വാധീനിക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ദിവസങ്ങൾക്കകം മറുപടി അറിയാം.

ശബരിമലയിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. യുവതികൾക്ക് ക്ഷേത്ര പ്രവേശനം നിയമപ്രകാരം നിഷേധിക്കാനാവില്ല. അത് മൗലികാവകാശമാണ്. രാജ്യത്ത് സ്ത്രീകൾക്കും യുവതികൾക്കും പുരുഷൻമാർക്കും പലതരം നിയമങ്ങൾ നിലവിലില്ല. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 തുല്യമായി ജീവിക്കാനുള്ള അവകാശം പ്രദാനം ചെയ്യുന്നു. ഭരണഘടനാനുസ്യതമായി യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകും.

എന്നാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്നത് വർഷങ്ങളായുള്ള വിശ്വാസമാണ്. വർഷങ്ങൾക്ക് മുമ്പ് മലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിലെ തന്ത്രി തന്നെ യുവതികളെ കയറ്റിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇതെല്ലാം കേട്ടുകേഴവി മാത്രമാണ്. യാതൊരു സ്ഥിതീകരണവും ലഭിച്ചിട്ടില്ല. പണ്ട് ക്ഷേത്രത്തിൽ തിരക്കില്ലാതിരുന്ന കാലത്ത് ഉയർന്ന ഉദ്യോഗസ്ഥർ അവരുടെ ഭാര്യമാരെ ശബരിമലയിൽ കയറ്റിയിരുന്നു എന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ഏതായാലും വർഷങ്ങളായി യുവതികൾ പ്രവേശിക്കുന്നില്ല. എന്തായാലും എല്ലാം ഒരു വിശ്വാസം മാത്രമാണ്.

ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് വിശ്വാസത്തിനല്ല ശബരിമലയിൽ പ്രധാന്യം നൽകിയത്. പകരം ഭരണഘടനക്കാണ് മുന്തിയ പ്രാധാന്യം നൽകിയത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് എന്തു നിലപാട് എടുക്കുമെന്നാണ് അറിയേണ്ടത്. അയോധ്യയിൽ വിശ്വാസത്തിന് പ്രാധാന്യം നൽകിയതു കൊണ്ടാണ് ശബരിമലയിലും അത്തരമൊരു ശൈലി പിന്തുടരുമോ എന്ന ചർച്ചക്ക് കാരണം. ശബരിമലയിൽ യുവതീ പ്രവേശനം നിഷേധിച്ചാൽ അത് ഇടതു സർക്കാരിന് വിനയായി തീരും. സി പി എമ്മിന്റെ നേതൃത്വത്തിൽ നടന്ന വനിതാ മതിലിന്റെ പിറ്റേന്ന് സർക്കാർ തന്നെ മുൻകൈയെടുത്ത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എൻ എൻ എസുമായി സർക്കാർ ഉടക്കിയതും ഇതിന്റെ പേരിലാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് ഒരു കൂട്ടം പുന:പരിശോധനാ ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. മുമ്പ് സുപ്രീം കോടതി പാസാക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നില്ല. അതും വിധി പുന:പരിശോധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മാത്രമാണ് കേരളം കാത്തിരിക്കുന്ന ആ വിധിക്കുള്ളത്.

അയോധ്യയിൽ ശ്രീരാമൻ ജനിച്ചു എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിന് സ്ഥിതീകരണമില്ല.അതു കൊണ്ടു തന്നെ വിശ്വാസമാണ് അയോധ്യയിൽ ജയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (6 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (21 minutes ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (30 minutes ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (58 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (2 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (2 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (3 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (3 hours ago)

Malayali Vartha Recommends